ട്രയംഫ് ഇന്ത്യ എംഡി വിമല്‍ സംബ്ലി രാജിവെച്ചു

ന്യൂഡല്‍ഹി: നീണ്ട അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം ട്രയംഫ് ഇന്ത്യ എംഡി വിമല്‍ സംബ്ലി രാജിവെച്ചു. വിമലിന്റെ രാജി കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് മോട്ടോര്‍ ബ്രാന്‍ഡായ ട്രയംഫിന്…

By :  Editor
Update: 2018-08-03 02:56 GMT

ന്യൂഡല്‍ഹി: നീണ്ട അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം ട്രയംഫ് ഇന്ത്യ എംഡി വിമല്‍ സംബ്ലി രാജിവെച്ചു. വിമലിന്റെ രാജി കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് മോട്ടോര്‍ ബ്രാന്‍ഡായ ട്രയംഫിന് ഇന്ത്യന്‍ വിപണിയില്‍ കടുത്ത മത്സരങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്.

ട്രയംഫ് ഇന്ത്യയില്‍ നിന്നും നേരത്തെ സിദ്ധാര്‍ത്ഥ് വര്‍മ രാജിവെച്ച് ഡ്യുക്കാട്ടി ഇന്ത്യയില്‍ ചേര്‍ന്നിരുന്നു. ലോകത്താകെ 50 രാജ്യങ്ങളിലാണ് ട്രയംഫിന്റെ സാന്നിധ്യമുള്ളത്. ഇന്ത്യയില്‍ 14 ഡീലര്‍മാരാണ് കമ്പനിക്കുള്ളത്.

ട്രയംഫില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ബജാജ് ഓട്ടോയില്‍ എട്ടു വര്‍ഷം സേവനമനുഷ്ഠിച്ച വ്യക്തിയാണ് വിമല്‍. മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദവും, മാര്‍ക്കറ്റിങില്‍ ബിരുദാനന്തര ബിരുദവും വിമല്‍ നേടിയിട്ടുണ്ട്.

Similar News