എഞ്ചിന്‍ തകരാര്‍: ബിഎംഡബ്ല്യു കാറുകള്‍ തിരികെ വിളിക്കുന്നു

എഞ്ചിന്‍ തകരാര്‍ മൂലം ബിഎംഡബ്ല്യു കാറുകള്‍ തിരികെ വിളിക്കുന്നു. തെക്കന്‍ കൊറിയയിലാണ് ആഢംബര വാഹന നിര്‍മാതാക്കളായ ബി എം ഡബ്ല്യു തങ്ങളുടെ കാറുകള്‍ തിരികെ വിളിക്കുന്നത്. കാറുകളിലെ…

By :  Editor
Update: 2018-08-08 04:50 GMT

എഞ്ചിന്‍ തകരാര്‍ മൂലം ബിഎംഡബ്ല്യു കാറുകള്‍ തിരികെ വിളിക്കുന്നു. തെക്കന്‍ കൊറിയയിലാണ് ആഢംബര വാഹന നിര്‍മാതാക്കളായ ബി എം ഡബ്ല്യു തങ്ങളുടെ കാറുകള്‍ തിരികെ വിളിക്കുന്നത്.

കാറുകളിലെ എഞ്ചിന്‍ തകരാര്‍ മൂലം തീ പടര്‍ന്നതിനെ തുടര്‍ന്നാണ് തിരിച്ചു വിളിക്കല്‍. അതിവേഗത്തില്‍ ദീര്‍ഘനേരം ഡ്രൈവ് ചെയ്യുമ്പോള്‍ എന്‍ജിനില്‍ നിന്ന് തീ പടരുന്നത് തുടര്‍ കഥയായ സാഹചര്യത്തിലാണ് കാര്‍ നിര്‍മാതാക്കള്‍ തിരിച്ചു വിളിക്കല്‍ നടപടിയിലേക്ക് തിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരം 20 ഓളം പരാതികള്‍ ലഭിച്ചതോടെ കമ്പനി മാപ്പു പറയുകയും ചെയ്തിരുന്നു. എഞ്ചിനകത്തെ ഗ്യാസ് പുറന്തള്ളുന്ന ഭാഗത്താണ് ചോര്‍ച്ചയെ തുടര്‍ന്ന് തീ പടര്‍ന്നത്.

എഞ്ചിനുള്ളില്‍ നിന്ന് പുകയുയരുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയൂം ചെയ്തു. സംഭവത്തില്‍ ബിഎംഡബഌു തെക്കന്‍ കൊറിയന്‍ ചെയര്‍മാന്‍ കിം ഹ്യോ ജൂണ്‍ ഖേദം പ്രകടിപ്പിക്കുകയും കമ്പനി ഉപഭോക്താക്കളുടെ സുരക്ഷക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു.

Similar News