ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ടെഹ്‌റാന്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷ രംഗത്ത് വെന്നിക്കൊടി പാറിച്ച് ഇറാനും. പുതുതലമുറ ബാലിസ്റ്റിക് മിസൈലാണ് ഇറാന്‍ വിജയകരമായി പരീക്ഷിച്ചത്. ഹ്രസ്വ ദൂര ഫത്തോ മോബിന്‍ മിസൈലാണ് പരീക്ഷിച്ചത്.…

By :  Editor
Update: 2018-08-13 23:16 GMT

ടെഹ്‌റാന്‍: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷ രംഗത്ത് വെന്നിക്കൊടി പാറിച്ച് ഇറാനും. പുതുതലമുറ ബാലിസ്റ്റിക് മിസൈലാണ് ഇറാന്‍ വിജയകരമായി പരീക്ഷിച്ചത്.

ഹ്രസ്വ ദൂര ഫത്തോ മോബിന്‍ മിസൈലാണ് പരീക്ഷിച്ചത്. ഫത്തോ മോബിന്‍ മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നെന്ന് സ്റ്റേറ്റ് ടിവി അറിയിച്ചു.

ഇറാന്‍ പ്രതിരോധമന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ ആമിര്‍ ഹട്ടാമിയാണ് തിങ്കളാഴ്ച മിസൈല്‍ അവതരിപ്പിച്ചത്. ഇറാന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതാണ് പുതിയ മിസൈലെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.

Similar News