ഇന്ധനവില കുതിച്ചുകയറുന്നു: പെട്രോള്‍ ലിറ്ററിന് 82 രൂപയായി

സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുകയറുന്നു. ഇന്ന് പെട്രോളിന് 32 പൈസയാണ് വര്‍ദ്ധിച്ചത്. രാജ്യാന്തര വിപണിയിലെ എണ്ണവില വര്‍ദ്ധനവും രൂപയുടെ മൂല്യം ഇടിയലുമാണ് ഇന്ധന വില വര്‍ദ്ധനവിന് കാരണം. ഇതോടെ…

By :  Editor
Update: 2018-09-03 00:18 GMT

സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുകയറുന്നു. ഇന്ന് പെട്രോളിന് 32 പൈസയാണ് വര്‍ദ്ധിച്ചത്. രാജ്യാന്തര വിപണിയിലെ എണ്ണവില വര്‍ദ്ധനവും രൂപയുടെ മൂല്യം ഇടിയലുമാണ് ഇന്ധന വില വര്‍ദ്ധനവിന് കാരണം.

ഇതോടെ കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 81.19 രൂപയാണ്. അതേസമയം ഡീസല്‍ വില നഗരത്തിനുള്ളില്‍ 75 രൂപയും. . കൊച്ചി നഗരത്തിന് പുറത്ത് പെട്രോള്‍ വില 82 രൂപയ്ക്കു മുകളിലാണ് ഇപ്പോഴുള്ളത്. ഡീസലിന് 76 രൂപയും പിന്നിട്ടു.

കോഴിക്കോട് നഗരത്തിലും പെട്രോള്‍ വില ലിറ്ററിന് 82 രൂപയാണ്. കോഴിക്കോട് ഡീസല്‍ വില 75.78 രൂപയാണ്. അതേസമയം തിരുവനന്തപുരം ഭാഗത്താണ് ഇന്ധനവില ഏറ്റവും കൂടുതല്‍ വില വര്‍ദ്ധിച്ചിരിക്കുന്നത്. നഗരത്തില്‍ പെട്രോള്‍ വില 82 രൂപ 28 പൈസയാണ്. നഗരത്തിന് പുറത്ത് പെട്രോള്‍ ലീറ്ററിന് 83 രൂപയില്‍ അധികമാണ്. ഡീസലിന് നഗരത്തിനുള്ളില്‍ 76.06 രൂപയാണു വില.

Tags:    

Similar News