ബാസ്‌കറ്റ് ബോള്‍ താരത്തെ ബലാത്സംഗം ചെയ്തു: ഹാസ്യതാരം ബില്‍ കോസ്ബി കുറ്റക്കാരന്‍

പെന്‍സല്‍വാനിയ: മുന്‍ ബാസ്‌കറ്റ് ബോള്‍ താരം ആന്‍ഡ്രിയ കോണ്‍സ്റ്റന്റിനെ 2004 ല്‍ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ അമേരിക്കന്‍ ഹാസ്യതാരം ബില്‍ കോസ്ബി കുറ്റക്കാരനെന്ന് കോടതി.…

;

By :  Editor
Update: 2018-04-27 01:03 GMT

പെന്‍സല്‍വാനിയ: മുന്‍ ബാസ്‌കറ്റ് ബോള്‍ താരം ആന്‍ഡ്രിയ കോണ്‍സ്റ്റന്റിനെ 2004 ല്‍ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ അമേരിക്കന്‍ ഹാസ്യതാരം ബില്‍ കോസ്ബി കുറ്റക്കാരനെന്ന് കോടതി.

ഫിലഡല്‍ഫിയയിലെ വീട്ടില്‍ 80കാരനായ കോസ്ബിയെ സന്ദര്‍ശിക്കാന്‍ ആന്‍ഡ്രിയ എത്തിയപ്പോഴായിരുന്നു സംഭവം. ആന്‍ഡ്രിയക്കു വൈനില്‍ മയക്കുമരുന്ന് നല്‍കിയതായി കോസ്ബി കോടതിയില്‍ സമ്മതിച്ചിരുന്നു.

കോസ്ബിക്കുമേല്‍ ചുമത്തിയ മൂന്നു കുറ്റങ്ങളും തെളിഞ്ഞതായും ശിക്ഷ വിധിക്കുംവരെ ജാമ്യത്തില്‍ തുടരാമെന്നും കോടതി ഉത്തരവിട്ടു. ഓരോ കുറ്റത്തിനും ചുരുങ്ങിയത് 10 വര്‍ഷം വീതം തടവ് ലഭിക്കാം.

Tags:    

Similar News