ഇന്ത്യയില്‍ മതസ്വാതന്ത്രം കുറയുന്നു

വാഷിങ്ടണ്‍: ഇന്ത്യയില്‍ മതസ്വാതന്ത്രം കുറയുകയാണെന്ന് യു.എസ് സര്‍ക്കാറിെന്റ റിപ്പോര്‍ട്ട്. ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ മറ്റ് മതസ്ഥര്‍ക്കെതിരെയും ദലിതര്‍ക്കെതിരെയും ആക്രമണങ്ങള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. യു.എസ് ഫെഡറല്‍ സര്‍ക്കാര്‍…

By :  Editor
Update: 2018-04-28 02:00 GMT

വാഷിങ്ടണ്‍: ഇന്ത്യയില്‍ മതസ്വാതന്ത്രം കുറയുകയാണെന്ന് യു.എസ് സര്‍ക്കാറിെന്റ റിപ്പോര്‍ട്ട്. ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ മറ്റ് മതസ്ഥര്‍ക്കെതിരെയും ദലിതര്‍ക്കെതിരെയും ആക്രമണങ്ങള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. യു.എസ് ഫെഡറല്‍ സര്‍ക്കാര്‍ നിയമിച്ച കമീഷേന്റതാണ് റിപ്പോര്‍ട്ട്.

മതസ്വാതന്ത്രത്തെ സംബന്ധിച്ചുള്ള യു.എസ് കമീഷന്‍ റിപ്പോര്‍ട്ടില്‍ ഇന്ത്യയെ ടയര്‍ 2 രാജ്യങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്താന്‍, അസര്‍ബൈജാന്‍, ക്യൂബ, ഈജിപ്ത്, ഇന്ത്യേനേഷ്യ, ഇറാഖ്, കസാഖിസ്താന്‍, ലാവോസ്, മലേഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്കൊപ്പം പട്ടികയിലുള്ളത്. വി.എച്ച്.പി, ആര്‍.എസ്.എസ് തുടങ്ങിയ സംഘടനകളുടെ ഇടപെടലുകള്‍ മൂലം ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ സ്ഥിതി മോശമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധമതം, െജെനമതം, ദലിതുകള്‍ എന്നിവരെല്ലാം ഇതുമൂലം പ്രശ്‌നങ്ങള്‍ അനുഭവിക്കുകയാണ്.

രാജ്യത്തെ മൂന്നിലൊന്ന് സംസ്ഥാനങ്ങളും പശുഹത്യക്കെതിരായ നിയമങ്ങള്‍ കൊണ്ടു വന്നു. ഇത്തരം നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെയും ദലിതുകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. പശുവിെന്റ പേരിലുള്ള ആള്‍കൂട്ട ആക്രമണങ്ങളും വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേ സമയം, മതന്യുനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ ചില നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Tags:    

Similar News