ഇലക്ട്രിക് വാഹനങ്ങളുടെ കൂട്ടത്തിലേക്ക് യമഹയും

ഇരുചക്ര വാഹന വിപണിയിലെ രാജാക്കന്‍മാരായ യമഹയും ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ്. ആഗോള വിപണിയില്‍ ഇലക്ട്രിക് ടുവീലര്‍ എന്ന ശ്രേണി വളര്‍ത്തിയെടുക്കാനാണ് യമഹയുടെ ശ്രമം. സ്ട്രീറ്റ് ഫൈറ്റര്‍…

By :  Editor
Update: 2018-09-17 04:48 GMT

ഇരുചക്ര വാഹന വിപണിയിലെ രാജാക്കന്‍മാരായ യമഹയും ഇലക്ട്രിക് വാഹനങ്ങളെ നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ്. ആഗോള വിപണിയില്‍ ഇലക്ട്രിക് ടുവീലര്‍ എന്ന ശ്രേണി വളര്‍ത്തിയെടുക്കാനാണ് യമഹയുടെ ശ്രമം.

സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലുള്ള ബൈക്കുകളുടെ മാതൃകയിലായിരിക്കും യമഹയുടെ ഇലക്ട്രിക് ബൈക്കുകള്‍ ഡിസൈന്‍ ചെയ്യുകയെന്നാണ് വിവരം. യമഹയില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് ബൈക്ക് 2022ഓടെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യമഹ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നത് ഇന്ത്യന്‍ നിരത്തുകള്‍ക്ക് വേണ്ടി മത്രമല്ല. യമഹയുടെ ഉത്പന്നങ്ങള്‍ ആഗോള വിപണി ലക്ഷ്യമാക്കിയുള്ളതാണെന്നും, ഇലക്ട്രിക് ടൂവീലറുകളുടെ നിര്‍മാണവും ആഗോള വിപണി കേന്ദ്രീകരിച്ചായിരിക്കുമെന്നുമാണ് കമ്പനിയുടെ വാദം. ജപ്പാന്‍, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ യമഹയുടെ ഇലക്ട്രിക് ടുവീലറുകള്‍ നിരത്തിലെത്തിച്ചിട്ടുണ്ട്.

Similar News