2000 രൂപ ക്യാഷ്ബാക്ക് ഓഫറുമായി നോക്കിയ 8 സിറോക്കോ വിപണിയില്‍

നോക്കിയ നിര്‍മ്മാണ കമ്പനിയായ എച്ച്എംഡി ഗ്ലോബല്‍ ഈ മാസം ആദ്യം അവതരിപ്പിച്ച നോക്കിയ 8 സിറോക്കോയുടെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചു. 49,999 രൂപയാണ് ഇകൊമേഴ്‌സ് വെബ്‌സൈറ്റില്‍ ഈ…

;

By :  Editor
Update: 2018-04-30 03:32 GMT

നോക്കിയ നിര്‍മ്മാണ കമ്പനിയായ എച്ച്എംഡി ഗ്ലോബല്‍ ഈ മാസം ആദ്യം അവതരിപ്പിച്ച നോക്കിയ 8 സിറോക്കോയുടെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചു. 49,999 രൂപയാണ് ഇകൊമേഴ്‌സ് വെബ്‌സൈറ്റില്‍ ഈ ഫോണിന്റെ വില. എയര്‍ടെല്‍ നോക്കിയയുമായി ചേര്‍ന്ന് 2000 രൂപ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്.

സ്റ്റീല്‍+ഗ്ലാസ് രൂപകല്‍പനയിലുള്ള ഫോണില്‍ എഡ്ജ് റ്റു എഡ്ജ് പി ഓഎല്‍ഇഡി 2കെ 5.5 ഇഞ്ച് ഡ്യുവല്‍ കര്‍വ്ഡ് ഡിസ്‌പ്ലേയാണുള്ളത്. നോക്കിയ സ്‌പേഷ്യല്‍ ഓഡിയോ, സീസ് ബ്രാന്റിന്റെ ഡ്യുവല്‍ ക്യാമറലെന്‍സുകള്‍ (13+12), 2X ഒപ്റ്റിക്കല്‍ സൂം, ആന്‍ഡ്രോയിഡ് ഓറിയോ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

സ്‌നാപ് ഡ്രാഗണ്‍ 835 പ്രൊസസറില്‍ ആറ് ജിബി റാമും 128 ജിബി ശേഖരണ ശേഷിയും ഫോണിനുണ്ടാവും. വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ഫോണിനുണ്ട്. 3260 mAh ബാറ്ററിയാണിതിന്.

Tags:    

Similar News