ഇനി 50 വയസ് കഴിഞ്ഞേ വരൂ: ശബരിമലയില്‍ പ്ലക്കാർഡുമായി ഒൻപതുകാരി
ശബരിമല: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവും മറ്റും നടക്കുന്നതിനിടെ ഇനി താന്‍ 50 വയസിന് ശേഷം മാത്രമെ ശബരിമലയില്‍ ദര്‍ശനത്തിന്…
ശബരിമല: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവും മറ്റും നടക്കുന്നതിനിടെ ഇനി താന്‍ 50 വയസിന് ശേഷം മാത്രമെ ശബരിമലയില്‍ ദര്‍ശനത്തിന് വരികയുള്ളൂവെന്ന പ്ളക്കാര്‍ഡും പിടിച്ച് ദര്‍ശനത്തിനെത്തിയ ഒൻപതുകാരി വേറിട്ട കാഴ്ചയായി. തമിഴ്നാട്ടിലെ മധുരയില്‍ നിന്നുള്ള ജനനി എന്ന പെണ്‍കുട്ടിയാണ് വെള്ളിയാഴ്ച മാതാപിതാക്കള്‍ക്കൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്തിയത്. സുപ്രീം കോടതി വിധി എന്താണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് ജനനിയുടെ അച്ഛന് ആര്.സതീഷ് കുമാര്‍ പറഞ്ഞു. മകള്‍ക്ക് പത്ത് വയസായി കഴിഞ്ഞാല്‍ പിന്നെ അവള് ശബരിമലയില്‍ ദര്‍ശനം നടത്തുന്നത് 50 വയസിന് ശേഷമായിരിക്കും. അയ്യപ്പനെ ഞങ്ങള്‍ സ്നഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു - സതീഷ് പറഞ്ഞു.