തുടര്‍ച്ചയായ ഒന്‍പത് വര്‍ഷം ലൈംഗികബന്ധമില്ല: കോടതി യുവതിക്ക് വിവാഹമോചനം നല്‍കി

മുംബൈ: തുടര്‍ച്ചയായ ഒന്‍പത് വര്‍ഷത്തോളം ലൈംഗികബന്ധമില്ലാത്ത വിവാഹബന്ധം കോടതി റദ്ദാക്കി. ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മില്‍ ലൈംഗിക ബന്ധമില്ലാത്തത് വിവാഹം റദ്ദാക്കാനുള്ള മതിയായ കാരണമാണെന്ന് ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. തട്ടിപ്പിലൂടെയാണ്…

By :  Editor
Update: 2018-04-30 04:38 GMT

മുംബൈ: തുടര്‍ച്ചയായ ഒന്‍പത് വര്‍ഷത്തോളം ലൈംഗികബന്ധമില്ലാത്ത വിവാഹബന്ധം കോടതി റദ്ദാക്കി. ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മില്‍ ലൈംഗിക ബന്ധമില്ലാത്തത് വിവാഹം റദ്ദാക്കാനുള്ള മതിയായ കാരണമാണെന്ന് ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തട്ടിപ്പിലൂടെയാണ് തന്നെ വിവാഹം കഴിച്ചതെന്ന് ആരോപിച്ച് ഏറെ നാളുകളായി ഇരുവരും തമ്മില്‍ നിയമയുദ്ധം നടന്നിരുന്നു. തട്ടിപ്പ് നടത്താന്‍ തന്റെ ഒപ്പുകള്‍ ശേഖരിച്ചെന്നും ഇവര്‍ പറയുന്നു.എന്നാല്‍ തട്ടിപ്പ് നടത്തിയതിന് തെളിവില്ല. ദമ്പതികള്‍ തമ്മില്‍ ലൈംഗിക ബന്ധമുള്ളതിന് തെളിവില്ല എന്ന കാരണത്താലാണ് വിവാഹ ബന്ധം റദ്ദാക്കിയത്.

വിവാഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളില്‍ ഒന്ന് ലൈംഗിക ബന്ധമാണെന്ന് കോടതി നിരീക്ഷിച്ചു. അത്തരമൊരു ബന്ധം ഇല്ലാതാകുന്നതോടെ വിവാഹത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതാകുകയാണെന്ന് ജസ്റ്റിസ് ഭട്കര്‍ പറഞ്ഞു. ഇരുവരും തമ്മില്‍ ശാരീരിക ബന്ധമുണ്ടായിരുന്നതായും യുവതി ഗര്‍ഭിണിയായിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ ഗര്‍ഭ നിര്‍ണയ പരിശോധന ഫലത്തില്‍ ഇതിന് തെളിവ് ലഭിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Tags:    

Similar News