ജാവ ബൈക്കുകള്‍ നംബവര്‍ 15ന് ഇന്ത്യന്‍ വിപണിയിലേക്ക്

ഒരു കാലത്ത് നിരത്തുകളിലെ ഐക്കണിക്ക് ഇരുചക്രവാഹനമായിരുന്ന ജാവ ബൈക്കുകള്‍ വീണ്ടും ഇന്ത്യയില്‍ അവതരിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വരുന്നു . ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര…

By :  Editor
Update: 2018-10-23 00:34 GMT

ഒരു കാലത്ത് നിരത്തുകളിലെ ഐക്കണിക്ക് ഇരുചക്രവാഹനമായിരുന്ന ജാവ ബൈക്കുകള്‍ വീണ്ടും ഇന്ത്യയില്‍ അവതരിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വരുന്നു . ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്തിരുന്നു. ക്ലാസിക് ലെജന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കീഴില്‍ മഹീന്ദ്ര നിര്‍മ്മിക്കുന്ന പുത്തന്‍ ജാവ ബൈക്കുകള്‍ നംബവര്‍ 15ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പുതിയ വാര്‍ത്ത.27 എച്ച്പി കരുത്തും 28 എൻഎം ടോർക്കുമുള്ള 293 സിസി എൻജിനാവും വാഹനത്തിന്‍റെ കരുത്ത്‌.മഹീന്ദ്രയുടെ മധ്യപ്രദേശിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ജാവ ബൈക്കുകള്‍ പുറത്തിറക്കുക. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലായിരിക്കും ഇന്ത്യയില്‍ ജാവയുടെ മുഖ്യ എതിരാളി.

——————————————————————————————————————————————————————മികച്ച ഓഫറുകൾക്ക് ഇവിടെ ക്ലിക് ചെയ്യുക-:https://cashkaro.com/shop/eveningkerala-exclusive-offers?r=1723171&utm_source=NewspaperTab&utm_medium=EveningKerala

Similar News