സര്‍വകക്ഷിയോഗം പ്രഹസനമെന്ന് ചെന്നിത്തല; യുഡിഎഫ് യോഗം ബഹിഷ്കരിച്ചു
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പിടിവാശിയാണെന്നും…
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പിടിവാശിയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.ശബരിമലയില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിന് അവസരം ഉണ്ടായിരുന്നു. പ്രശ്ന പരിഹാരത്തിന് ലഭിച്ച നല്ലൊരു ആവസരമാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ആമുഖപ്രസംഗത്തില്‍ തന്നെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. പിന്നീട് പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെയുള്ള അഭിപ്രായങ്ങള്‍ കേട്ടശേഷവും മുഖ്യമന്ത്രി നിലപാടില്‍ ഉറച്ചുനിന്നുവെന്നും ഇത് ഭക്തരോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.