രാജ്യാന്തര വീഥികളിലേക്ക് കുതിക്കാന്‍ ഒരുങ്ങി ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ്
രാജ്യാന്തര വിപണികളില്‍ എന്‍ഡവര്‍ (എവറസ്റ്റ്) ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.'എവറസ്റ്റ്' എന്നാണ് ഫോര്‍ഡ് എസ്‌യുവിയുടെ പേര്. പുതിയ ആറു സ്‌പോക്ക് അലോയ് വീലുകളാണ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.…
രാജ്യാന്തര വിപണികളില്‍ എന്‍ഡവര്‍ (എവറസ്റ്റ്) ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.'എവറസ്റ്റ്' എന്നാണ് ഫോര്‍ഡ് എസ്‌യുവിയുടെ പേര്. പുതിയ ആറു സ്‌പോക്ക് അലോയ് വീലുകളാണ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അകത്തളത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടെന്നാണ് സൂചന.
2.2 ലിറ്റര്‍ നാലു സിലിണ്ടര്‍, 3.2 ലിറ്റര്‍ അഞ്ചു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുകളാണ് എന്‍ഡവര്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്നത്. 158 bhp കരുത്തും 385 Nm toruqe ഉം പരമാവധി സൃഷ്ടിക്കുന്നതാണ് 2.2 ലിറ്റര്‍ എഞ്ചിന്‍ പതിപ്പ്. 3.2 ലിറ്റര്‍ എഞ്ചിന് 197 bhp കരുത്തും 470 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് നാലു ചക്രങ്ങളിലേക്കും കരുത്തെത്തുന്നത്.
എവറസ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ രാജ്യാന്തര വിപണിയില്‍ പുത്തന്‍ 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഒരുക്കുന്നത്. രണ്ടു ട്യൂണിംഗ് നിലയിലാകും എഞ്ചിന്‍ പതിപ്പ് ഒരുങ്ങുക. ഒറ്റ ടര്‍ബ്ബോ പതിപ്പിന് 180 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അതേസമയം 213 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കുന്നതാകും ഇരട്ട ടര്‍ബ്ബോ എഞ്ചിന്‍ പതിപ്പ്. പത്തു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.