വിജയത്തിനരികില്‍ മുംബൈ: ആറു വിക്കറ്റിനു കീഴടങ്ങി പഞ്ചാബ്

ഇന്‍ഡോര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വിജയം. ആറു പന്ത് ബാക്കി നില്‍ക്കെയാണ് ആറു വിക്കറ്റിനാണ് മുംബൈ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയത്. 175 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ…

By :  Editor
Update: 2018-05-04 23:21 GMT

ഇന്‍ഡോര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വിജയം. ആറു പന്ത് ബാക്കി നില്‍ക്കെയാണ് ആറു വിക്കറ്റിനാണ് മുംബൈ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയത്.

175 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണിങ്ങില്‍ സൂര്യകുമാര്‍ യാദവും അഞ്ചാം വിക്കറ്റില്‍ രോഹിത് ശര്‍മ്മക്രുണാല്‍ പാണ്ഡ്യ കൂട്ടുകെട്ടും പുറത്തെടുത്ത പ്രകടനമാണ് മുംബൈയുടെ വിജയം എളുപ്പമാക്കിയത്.

സൂര്യകുമാര്‍ 42 പന്തില്‍ ആറു ഫോറിന്റെയും മൂന്നു സിക്‌സിന്റെയും അകമ്പടിയോടെ 57 റണ്‍സടിച്ചപ്പോള്‍ മറ്റൊരു ഓപ്പണറായ ലൂയിസ് 10 റണ്‍സിന് പുറത്തായി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ 19 പന്തില്‍ 25 റണ്‍സ് സംഭാവന ചെയ്തു. ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ 23 റണ്‍സ് കണ്ടെത്തി. പിന്നീട് രോഹിത് ശര്‍മ്മയും ക്രുണാലും ചേര്‍ന്ന് പുറത്താകാതെ 56 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. രോഹിത് 15 പന്തില്‍ 24 റണ്‍സും ക്രുണാല്‍ 12 പന്തില്‍ 31 റണ്‍സും കണ്ടെത്തി.

നേരത്ത ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണടിച്ചത്. 40 പന്തില്‍ 50 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലാണ് പഞ്ചാബിന്റെ ടോപ്പ് സ്‌കോറര്‍. കെ.എല്‍ രാഹുലും ഗെയ്‌ലും ചേര്‍ന്ന് മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 6.4 ഓവറില്‍54 റണ്‍സടിച്ചു. 24 റണ്‍സെടുത്ത രാഹുലിനെ മര്‍ക്കന്‍ഡെ പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു.

പിന്നീട് ക്രീസിലെത്തിയ യുവരാജ് 14 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി. കരുണ്‍ നായര്‍ 12 പന്തില്‍ 23 റണ്‍സടിച്ചപ്പോള്‍ 15 പന്തില്‍ നിന്ന് പുറത്താകാതെ 29 റണ്‍സാണ് സ്റ്റോയിന്‍സ് സംഭാവന ചെയ്തത്. സ്റ്റോയിന്‍സിന്റെ മികവില്‍ ഇന്നിങ്‌സിലെ അവസാന രണ്ടു പന്തില്‍ പത്ത് റണ്‍സാണ് പഞ്ചാബ് നേടിയത്.

Tags:    

Similar News