അവല്‍ കൊണ്ടൊരു കിടിലന്‍ കട്‌ലറ്റ് ഉണ്ടാകാം
അവല്‍ എന്നു പറയുമ്പോള്‍ തന്നെ പലര്‍ക്കും മുഖം ചുളിയും. അവല്‍ കഴിക്കാന്‍ ആര്‍ക്കും അത്ര താത്പര്യം പോരാ എന്നതാണ് കാരണവും. എന്നാല്‍ അവല്‍ കഴിക്കാത്തവരും അവല്‍ ഇഷ്ടപ്പെടുന്ന…
അവല്‍ എന്നു പറയുമ്പോള്‍ തന്നെ പലര്‍ക്കും മുഖം ചുളിയും. അവല്‍ കഴിക്കാന്‍ ആര്‍ക്കും അത്ര താത്പര്യം പോരാ എന്നതാണ് കാരണവും. എന്നാല്‍ അവല്‍ കഴിക്കാത്തവരും അവല്‍ ഇഷ്ടപ്പെടുന്ന തരത്തിലാണ് അവല്‍ കട്‌ലറ്റ്.
ചേരുവകള്‍
അവല്‍-1 കപ്പ് (കഴുകി, അരിച്ച് വാരിയത്)
ഉരുളക്കിഴങ്ങ്- 2 എണ്ണം പുഴുങ്ങി ഉടച്ചത്
സവാള-1 (പൊടിയായരിഞ്ഞത്)
പച്ചമുളക്, കറിവേപ്പില-ഒരു ടേ.സ്പൂണ്‍
കപ്പലണ്ടിപ്പൊടി-2 ടേബിള്‍സ്പൂണ്‍,
നാരങ്ങാനീര്-ഒരു ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
എണ്ണ-പാകത്തിന്
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും തമ്മില്‍ ചേര്‍ത്ത് കുഴച്ച് കട്‌ലറ്റുകള്‍ക്ക് ആകൃതി നല്‍കി വയ്ക്കുക. അല്പം എണ്ണ ചൂട് തവയില്‍ ഒഴിച്ച് കട്‌ലറ്റുകള്‍ നിരത്തി, തിരിച്ചും മറിച്ചുമിട്ട് വറുത്ത് കോരുക.