ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബുർഖ നിരോധിച്ച് ശ്രീലങ്കൻ സർക്കാർ
കൊളംബോ : ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബുർഖ നിരോധിച്ച് ശ്രീലങ്കൻ സർക്കാർ . പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫീസാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത് . മുഖം മൂടുന്ന…
കൊളംബോ : ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബുർഖ നിരോധിച്ച് ശ്രീലങ്കൻ സർക്കാർ . പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫീസാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത് . മുഖം മൂടുന്ന തരത്തിലുള്ള എല്ലാ വസ്ത്രങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് . പൊതുജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും , അതിനാൽ അടിയന്തിര തീരുമാനം കൈക്കൊള്ളുകയാണെന്നും ഉത്തരവിൽ പറയുന്നു . ഇതുകൂടാതെ രാജ്യത്തെ കത്തോലിക്കാ പള്ളികൾ അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട് .
കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ പള്ളികളിലും,ഹോട്ടലുകളിലും നടന്ന സ്ഫോടനപരമ്പരകളിൽ 250 ലെറെ പേർ കൊല്ലപ്പെട്ടിരുന്നു . ബുർഖ ധരിച്ച സ്ത്രീകളുടെ സാന്നിദ്ധ്യം സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു . ഈ പശ്ചാത്തലത്തിലാണ് ശ്രീലങ്കൻ ഭരണകൂടം ബുർഖ നിരോധിക്കാൻ നീക്കം ശക്തമാക്കിയത് . ഭരണകക്ഷിയായ യു എൻ പി യുടെ എം പി യായ അഷൂ മാരസിംഗെയാണ് ബുർഖ നിരോധിക്കാൻ ശ്രീലങ്കൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചത് .