പാസ്‌ഫേര്‍ഡ് നല്‍കിയില്ല; ഭാര്യയെ ആഡിസ് ഒഴിച്ച്‌ കൊന്ന കേസില്‍ പ്രവാസിക്ക് വധശിക്ഷ

അബുദാബി: ഫോണിന്റെ പാസ്‌ഫേര്‍ഡ് നല്‍കാത്തതിന്റെ പേരില്‍ മക്കളുടെ മുന്നിൽ വെച്ച്‌ ഭാര്യയെ ആഡിസ് ഒഴിച്ച്‌ കൊന്ന കേസില്‍ പ്രവാസിക്ക് വധശിക്ഷ. അബുദാബി പരമോന്നത കോടതിയാണ്‌ വധശിക്ഷ വിധിച്ചത്.…

By :  Editor
Update: 2019-05-16 05:17 GMT

അബുദാബി: ഫോണിന്റെ പാസ്‌ഫേര്‍ഡ് നല്‍കാത്തതിന്റെ പേരില്‍ മക്കളുടെ മുന്നിൽ വെച്ച്‌ ഭാര്യയെ ആഡിസ് ഒഴിച്ച്‌ കൊന്ന കേസില്‍ പ്രവാസിക്ക് വധശിക്ഷ. അബുദാബി പരമോന്നത കോടതിയാണ്‌ വധശിക്ഷ വിധിച്ചത്.

മയക്കുമരുന്നിന് അടിമയായ പ്രതി നേരത്തെ തന്നെ ഭാര്യയെ കൊല്ലാന്‍ പദ്ധതി ഇട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.17 വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്ക് ആറ് മക്കളുണ്ട്. പ്രതി നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നു. ഇതോടെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച്‌ കൊല്ലാന്‍ പദ്ധതിയിടുകയായികുന്നു.

കേസിലെ പ്രധാന സാക്ഷി ഇവരുടെ 16കാരനായ മകനായിരുന്നു. കൊലപാതകം നടന്ന ദിവസം കറുത്ത ബാഗുമായി വീട്ടിലെത്തിയ പ്രതി അമ്മയോട് ഫോണിന്റെ പാസ്‌വേഡ് ചോദിച്ചുവെന്ന് മകന്‍ മൊഴി നല്‍കി. യുവതി പാസ്‌ഫേര്‍ഡ് നല്‍കാന്‍ കൂട്ടാക്കാഞ്ഞതില്‍ പ്രകോപിതാനായ ഇയാള്‍ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് ആഡിഡ് പുറത്തെടുത്ത് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച കുട്ടികള്‍ക്കും പൊള്ളലേറ്റു.

കേസ് തെളിയിക്കപ്പെട്ടതോടെയാണ് വധശിക്ഷ വിധിച്ചത്. എന്നാല്‍ തന്റെ മക്കള്‍ക്ക് രക്ഷിതാവായി താന്‍ മാത്രമേയുള്ളൂവെന്നും ഈ സാഹചര്യത്തില്‍ ഇസ്ലാമിക നിയമപ്രകാരം വധശിക്ഷ നടപ്പാക്കുന്നത് തെറ്റാണെന്നും ഇയാള്‍ കോതിയില്‍ വാദിച്ചു.വാദം തള്ളിയ പരമോന്നത കോടതി വധശിക്ഷ ശരിവെച്ചു.

Similar News