നെടുങ്കണ്ടം കസ്റ്റഡി മരണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. വിരമിച്ച ഹൈക്കോടതി ജഡ്ജി കെ നാരായണക്കുറുപ്പാണ് അന്വേഷണ കമ്മീഷന്‍. കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഡി.ജി.പിക്ക്…

By :  Editor
Update: 2019-07-05 00:07 GMT

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. വിരമിച്ച ഹൈക്കോടതി ജഡ്ജി കെ നാരായണക്കുറുപ്പാണ് അന്വേഷണ കമ്മീഷന്‍. കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി.

കൊലപാതകത്തില്‍ ഇതുവരെ അറസ്റ്റിലായ നെടുങ്കണ്ടം സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സജീവ് ആന്റണി പീരുമേട് സബ് ജയിലിലും എസ്.ഐ കെ.എ സാബു ദേവികുളം സബ് ജയിലിലുമാണ് കഴിയുന്നത്. പൊലീസ് ഡ്രൈവര്‍ നിയാസ്, സി.പി.ഒ റെജി മോന്‍ എന്നിവരാണ് ഒളിവിലുള്ളത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ഇവരാണ് രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് സജീവ് ആന്റണി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്.

Tags:    

Similar News