കേരളാ പോലീസ് തലപ്പത്ത് അഴിച്ചു പണി: എസ്പിമാര്ക്ക് കൂട്ട സ്ഥലം മാറ്റം
തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവികളും സിറ്റി പൊലീസ് കമ്മിഷണര്‍മാരുമടക്കം 13 എസ്പിമാരെ സ്ഥലം മാറ്റി. കേന്ദ്ര ഡപ്യൂട്ടേഷന് കഴിഞ്ഞെത്തിയ അശോക് യാദവിനെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. സിറ്റി…
തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവികളും സിറ്റി പൊലീസ് കമ്മിഷണര്‍മാരുമടക്കം 13 എസ്പിമാരെ സ്ഥലം മാറ്റി. കേന്ദ്ര ഡപ്യൂട്ടേഷന് കഴിഞ്ഞെത്തിയ അശോക് യാദവിനെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു.
സിറ്റി പൊലീസ് കമ്മിഷണര്‍മാര്‍: യതീഷ് ചന്ദ്ര (തൃശൂര്‍), അരുള്‍ ആര്.ബി.കൃഷ്ണ (കൊല്ലം), ആര്.ആദിത്യഡിസിപി (തിരുവനന്തപുരം സിറ്റി), ജെ.ഹിമേന്ദ്രനാഥ് ഡിസിപി (കൊച്ചി സിറ്റി).
ജില്ലാ പൊലീസ് മേധാവിമാര്‍: എ.ശ്രീനിവാസ് (കാസര്‍കോട്), ദേബാശിഷ് കുമാര്‍ ബെഹ്റ (പാലക്കാട)്, പ്രതീഷ് കുമാര്‍ (മലപ്പുറം), ആര്.കറുപ്പുസ്വാമി (വയനാട), ജി.ജയദേവ് (കോഴിക്കോട് റൂറല്‍), എം.കെ.പുഷ്കരന് (തൃശൂര്‍ റൂറല്‍), രാഹുല്‍ ആര്.നായര്‍ (എറണാകുളം റൂറല്‍), ഉമ ബെഹ്റ കമന്‍ഡാന്റ് (കെഎപി 2 പാലക്കാട്), ആര്.നിശാന്തിനി (ഹെഡ് ക്വാര്‍ട്ടേഴ്സ)്, കെ.ജി.സൈമണ്‍ (കമന്‍ഡാന്റ് കെഎപി 3 അടൂര്‍).
നിശാന്തിനി വനിതാ ബറ്റാലിയന് കമന്‍ഡാന്റ്, നിര്‍ഭയ സെല്‍ സംസ്ഥാന കോ ഓഡിനേറ്റര്‍, ജെന്‍ഡര്‍ പാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ എന്നീ പദവികളും അധികമായി വഹിക്കും. ക്രൈംബ്രാഞ്ച് എസ്പി സ്ഥാനത്തുനിന്ന് ഒഴിവാക്കി.