മുത്തൂറ്റിലെ ജീവനക്കാരെ സിഐടിയു പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നു ; ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ അടച്ചു പൂട്ടുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് മുത്തൂറ്റ് പ്രതിനിധി
മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കേരളം വിടുന്നുവെന്ന വാര്‍ത്തക്ക് പിന്നാലെ പ്രതികരണവുമായി മുത്തൂറ്റ് പ്രതിനിധി രംഗത്ത്. സിഐടിയു സമരം കൊണ്ടാണ് തങ്ങള്‍ക്ക് ബ്രാഞ്ചുകള്‍ തുറക്കാന്‍ സാധിക്കാത്തതെന്ന് മുത്തൂറ്റ് പ്രതിനിധി…
മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കേരളം വിടുന്നുവെന്ന വാര്‍ത്തക്ക് പിന്നാലെ പ്രതികരണവുമായി മുത്തൂറ്റ് പ്രതിനിധി രംഗത്ത്. സിഐടിയു സമരം കൊണ്ടാണ് തങ്ങള്‍ക്ക് ബ്രാഞ്ചുകള്‍ തുറക്കാന്‍ സാധിക്കാത്തതെന്ന് മുത്തൂറ്റ് പ്രതിനിധി പറഞ്ഞു.
'മുത്തൂറ്റിലെ ജീവനക്കാരെ സിഐടിയു പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയാണ്. ബ്രാഞ്ചുകള്‍ തുറന്നാല്‍ കാലും കൈയും വെട്ടുമെന്നാണ് ഭീഷണി. ബ്രാഞ്ചുകള്‍ക്ക് മുന്നില്‍ കൊടികള്‍ സ്ഥാപിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ഈ സമരം തുടരുന്നു. കേരളത്തില്‍ പന്ത്രണ്ട് ശതമാനം ബിസിനസ് ഉണ്ടായിരുന്നത് 4 ശതമാനമായി കുറഞ്ഞു. 'സമരം ഉള്‍പ്പെടെ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കസ്റ്റമേഴ്‌സിനെ വേണ്ട രീതിയില്‍ പരിഗണിക്കാന്‍ സാധിക്കുന്നില്ല. സര്‍വീസ് ശരിയായ രീതിയില്‍ നടന്നില്ലെങ്കില്‍ അത് തങ്ങളുടെ സ്ഥാപനത്തെ മോശമായി ബാധിക്കും.' ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ അടച്ചു പൂട്ടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല.' - അദ്ദേഹം പറഞ്ഞു