കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 അംഗ കൗണ്‍സിലില്‍ പ്രമേയം പാസാക്കാന്‍ 28 പേരുടെ പിന്തുണ…

By :  Editor
Update: 2019-09-02 00:08 GMT

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 അംഗ കൗണ്‍സിലില്‍ പ്രമേയം പാസാക്കാന്‍ 28 പേരുടെ പിന്തുണ വേണം. എല്‍ഡിഎഫിന്‍റെ ആകെയുള്ള 26 അംഗങ്ങള്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. യുഡിഎഫ് ഒന്നടങ്കം ചര്‍ച്ചയും വോട്ടെടുപ്പം ബഹിഷ്കരിച്ചു.

നേരത്തെ എല്‍ഡിഎഫ് മേയര്‍ക്കെതിരായ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷ് കൂറുമാറി പിന്തുണച്ചതോടെ വിജയിച്ചിരുന്നു.

Tags:    

Similar News