ഹൂതി വിമതര്‍ സൗദി അറേബ്യയുടെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുത്തനെ വര്‍ധിച്ചു
ഹൂതി വിമതര്‍ സൗദി അറേബ്യയുടെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുത്തനെ വര്‍ധിച്ചു. ഇന്ത്യ വാങ്ങുന്ന ബ്രെന്‍റ് ക്രൂഡിന്‍റെ…
;By : Editor
Update: 2019-09-15 22:30 GMT
ഹൂതി വിമതര്‍ സൗദി അറേബ്യയുടെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുത്തനെ വര്‍ധിച്ചു. ഇന്ത്യ വാങ്ങുന്ന ബ്രെന്‍റ് ക്രൂഡിന്‍റെ വില ഒറ്റയടിക്ക് 20 ശതമാനമാണ് കൂടിയത്. ബാരലിന് 70 ഡോളര്‍ വരെ വില ഉയര്‍ന്നു.
നാല് മാസത്തെ റെക്കോര്‍ഡ് മറികടന്ന് പതിനൊന്ന് മുതല്‍ 19 ശതമാനം വരെ വില വര്‍ധനവാണ് എണ്ണ വിലയിലുണ്ടായത്. ഓഹരി വിപണിയും തകര്‍ച്ച നേരിടുന്നുണ്ട്. കഴിഞ്ഞ 28 വര്‍ഷത്തിനിടെ അസംസ്കൃത എണ്ണ വിലയില്‍ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.