ഓട്ടോ ഗിയര്‍ ഷിഫ്‌റ്റോടെ മാരുതി വിറ്റാര ബ്രെസ്സ എഎംടി
ഓട്ടോ ഗിയര്‍ ഷിഫ്‌റ്റോടെ മാരുതി വിറ്റാര ബ്രെസ്സ എഎംടി ഇന്ത്യന്‍ വിപണിയിലെത്തി. വില ആരംഭിക്കുന്നത് 8.54 ലക്ഷം രൂപ മുതലാണ്. 10.49 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന…
ഓട്ടോ ഗിയര്‍ ഷിഫ്‌റ്റോടെ മാരുതി വിറ്റാര ബ്രെസ്സ എഎംടി ഇന്ത്യന്‍ വിപണിയിലെത്തി. വില ആരംഭിക്കുന്നത് 8.54 ലക്ഷം രൂപ മുതലാണ്. 10.49 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ബ്രെസ്സ എഎംടിയുടെ എക്‌സ്‌ഷോറൂം വില (ദില്ലി). VDI, ZDI, ZDI+, ZDI+ ഇരട്ട നിറം എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ് ഒരുക്കം.
ഓട്ടം ഓറഞ്ച് (പുതിയത്), ബ്ലേസിംഗ് റെഡ്/മിഡ്‌നൈറ്റ് ബ്ലാക്, ഫിയറി യെല്ലോ/പേള്‍ ആര്‍ട്ടിക്ക് വൈറ്റ്, പേള്‍ ആര്‍ട്ടിക് വൈറ്റ്, ഗ്രാനൈറ്റ് ഗ്രെയ്, പ്രീമിയം സില്‍വര്‍, ബ്ലേസിംഗ് റെഡ്, ഫിയറി യെല്ലോ എന്നീ നിറങ്ങളിലല്‍ വിറ്റാര ബ്രെസ്സ എഎംടി ലഭ്യമാകും.
വിറ്റാര ബ്രെസ്സ എഎംടിയില്‍ ഡീസല്‍ പതിപ്പ് മാത്രമാണുള്ളത്. 1.3 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മാരുതി വിറ്റാര ബ്രെസ്സ എഎംടിയിലും. ഡീസല്‍ എഞ്ചിന് 88.8 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.