മാരുതി എസ്-പ്രെസ്സോ വിപണിയില്‍; വില 3.69 ലക്ഷം മുതല്‍
മാരുതി സുസുക്കിയുടെ പുതിയ ചെറുകാര്‍ എസ്-പ്രസ്സോ ഇന്ത്യയില്‍ വിപണിയിലിറക്കി. മിനി എസ് യു വി സെഗ്‌മെന്റിലുള്ള വാഹനത്തിന് 3.69 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. 2018…
മാരുതി സുസുക്കിയുടെ പുതിയ ചെറുകാര്‍ എസ്-പ്രസ്സോ ഇന്ത്യയില്‍ വിപണിയിലിറക്കി. മിനി എസ് യു വി സെഗ്‌മെന്റിലുള്ള വാഹനത്തിന് 3.69 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. 2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച എസ്-പ്രസ്സോ ഫ്യൂച്ചര്‍ എസ് ആശയം അടിസ്ഥാനമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. ഉയരവും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള എസ്-പ്രെസ്സോക്ക് എസ് യു വിയുടെ സവിശേഷതകളാണുള്ളത്. വിറ്റാര ബ്രെസ്സയോട് സാമ്യമുള്ള മുന്‍വശമാണ് കാറിനുള്ളത്. ക്രോം ഗ്രില്‍, സ്‌ക്വയറിഷ് ഹെഡ്‌ലാമ്പുകള്‍, മസ്‌കുലര്‍ ബമ്പര്‍ എന്നിവ ഈ കാറിന് എസ് യു വി ലുക്ക് നല്‍കുന്നു.ആള്‍ട്ടോ കെ 10 ഹാച്ച്ബാക്കില്‍ ഉപയോഗിക്കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കാറിന് കരുത്ത് പകരുന്നത്. 5,500 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പിയും 3,500 ആര്‍പിഎമ്മില്‍ 90 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു.
വാഗണ്‍ ആര്‍, സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ മോഡലുകളിലേത് പോലെ മാരുതി സുസുക്കിയുടെ ഹിയര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് എസ് പ്രസ്സോ മൈക്രോ എസ്‌യുവി നിര്‍മ്മിച്ചിരിക്കുന്നത്.സ്റ്റാന്‍ഡേര്‍ഡ്, എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ പ്ലസ് എന്നീ നാല് പ്രധാന വേരിയന്റുകളില്‍ കാര്‍ ലഭ്യമാകും. കൂടാതെ ട്രിം, ട്രാന്‍സ്മിഷന്‍ ചോയിസുകള്‍ അടിസ്ഥാനമാക്കി 10 ഓപ്ഷനുകളും ഉണ്ട്.