ഇന്ത്യ നേരത്തെ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കിയിരുന്നെങ്കില്‍ ഇന്ത്യയില്‍ നിന്ന്​ ബാലാകോട്ട്​ തകര്‍ക്കാമായിരുന്നു ; രാജ്​നാഥ്​ സിങ്​

ഇന്ത്യ നേരത്തെ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കിയിരുന്നെങ്കില്‍ അതിര്‍ത്തിക്കുള്ളില്‍ നിന്നു തന്നെ പാകിസ്​താനിലെ ബാലാകോട്ട്​ തീവ്രവാദി ക്യാമ്ബുകള്‍ തകര്‍ക്കാമായിരുന്നുവെന്ന്​ പ്രതിരോധമന്ത്രി രാജ്​നാഥ്​ സിങ്​. റഫാല്‍ വിമാനമുണ്ടായിരുന്നെങ്കില്‍ വ്യോമസേനക്ക്​ പാക്​…

By :  Editor
Update: 2019-10-14 23:16 GMT

ഇന്ത്യ നേരത്തെ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കിയിരുന്നെങ്കില്‍ അതിര്‍ത്തിക്കുള്ളില്‍ നിന്നു തന്നെ പാകിസ്​താനിലെ ബാലാകോട്ട്​ തീവ്രവാദി ക്യാമ്ബുകള്‍ തകര്‍ക്കാമായിരുന്നുവെന്ന്​ പ്രതിരോധമന്ത്രി രാജ്​നാഥ്​ സിങ്​. റഫാല്‍ വിമാനമുണ്ടായിരുന്നെങ്കില്‍ വ്യോമസേനക്ക്​ പാക്​ അതിര്‍ത്തി ലംഘിച്ച്‌​ ബാലാകോട്ടിലേക്ക് പ്രവേശിക്കേണ്ടതില്ലായിരുന്നു. രാജ്യത്ത്​ നിന്നുകൊണ്ട്​ തന്നെ പാകിസ്​താനിലെ ഭീകരക്യാമ്പുകൾ തകര്‍ക്കാമായിരുന്നുവെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു.
മഹാരാഷ്​ട്രയിലെ തെരഞ്ഞെടുപ്പ്​ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.

Tags:    

Similar News