ചുംബിക്കുന്നതിനിടെ നാവ് ഉടക്കിയതിന്റെ ദേഷ്യത്തില്‍ മൂന്നാം ഭാര്യയുടെ നാവ് ഭര്‍ത്താവ് മുറിച്ചെടുത്തു
ചുംബിക്കുന്നതിനിടെ ഭാര്യയുടെ നാവ് ഉടക്കിയതിന്റെ ദേഷ്യത്തില്‍ ഭര്‍ത്താവ് അവരുടെ നാവ് മുറിച്ചു. അഹമ്മദാബാദിലാണ് സംഭവം. ജുഹാപുര നിവാസിയായ അയൂബ് മന്‍സൂരി ആണ് മൂന്നാം ഭാര്യയുടെ നാവ് മുറിച്ചത്.…
ചുംബിക്കുന്നതിനിടെ ഭാര്യയുടെ നാവ് ഉടക്കിയതിന്റെ ദേഷ്യത്തില്‍ ഭര്‍ത്താവ് അവരുടെ നാവ് മുറിച്ചു. അഹമ്മദാബാദിലാണ് സംഭവം. ജുഹാപുര നിവാസിയായ അയൂബ് മന്‍സൂരി ആണ് മൂന്നാം ഭാര്യയുടെ നാവ് മുറിച്ചത്. ഒക്ടോബര്‍ 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.നാവ് മുറിഞ്ഞതിനെ തുടര്‍ന്ന് കനത്ത രക്തസ്രാവമുണ്ടായപ്പോള്‍ പരിഭ്രാന്തനായ മന്‍സൂരി ഭാര്യയെ വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം ഓടിപോയി.പിന്നീട് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ആദ്യ ഭാര്യ പര്‍വീനെ ചുട്ടുകൊന്നതിന് മന്‍സൂരിയുടെ പേരില്‍ കൊലപാതകക്കുറ്റം നിലനിൽക്കുന്നുണ്ട്.രണ്ടാം ഭാര്യാ ഇയാളുടെ പീഡനം മൂലം ഓടി പോവുകയായിരുന്നു. അതിനു ശേഷമാണു തസ്ലീമയെ ഇയാള്‍ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഇപ്പോൾ ശരിയായി സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കുന്നില്ല.