വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടന്ന വെടിവെപ്പില്‍ സമീപവാസിയായ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ ഭാഗികമായി തകരുകയും…

By :  Editor
Update: 2019-10-20 00:49 GMT

Uri: Army personnel take position after the suicide attack by militants at Mohura Army camp, in Uri on Friday. PTI Photo (PTI12_5_2014_000023B)

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടന്ന വെടിവെപ്പില്‍ സമീപവാസിയായ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തു. കുപ്‌വാര ജില്ലയില്‍ തങ്ധാര്‍ മേഖലയിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.നുഴഞ്ഞുകയറ്റക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണ് പാക്കിസ്ഥാന്‍ വെടിവെപ്പ് നടത്തുന്നതെന്ന് സൈന്യം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ആഴ്ച നിയന്ത്രണ രേഖയില്‍ ബരാമുള്ളയിലും രജൗറിയിലുമായി പാക് വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News