തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ രണ്ടര വയസുകാരനു വേണ്ടി പ്രാര്‍ഥനയുമായി തമിഴ്‌നാട്

തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ രണ്ടര വയസുകാരനു വേണ്ടി പ്രാര്‍ഥനയുമായി തമിഴ്‌നാട്, കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിര്‍മിച്ച്‌ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഒഎന്‍ജിസി…

By :  Editor
Update: 2019-10-27 02:00 GMT

തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ കുടുങ്ങിയ രണ്ടര വയസുകാരനു വേണ്ടി പ്രാര്‍ഥനയുമായി തമിഴ്‌നാട്, കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിര്‍മിച്ച്‌ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഒഎന്‍ജിസി കുഴികളെടുക്കാന്‍ ഉപയോഗിക്കുന്ന യന്ത്രമാണ് സമാന്തരമായി കുഴി നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്.എന്നാല്‍, കുഴിയെടുക്കുന്ന സ്ഥലത്തെ പാറക്കല്ലുകള്‍ പണിയുടെ വേഗത കുറച്ചു. 90 അടി താഴെയാണ് ഇപ്പോള്‍ കുട്ടിയുള്ളത്. എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.ഇന്നലെ രാത്രിയോടെ കുട്ടി കുഴല്‍ക്കിണറിന്റെ കൂടുതല്‍ താഴ്ച്ചയിലേക്കു ഊര്‍ന്നു പോയതും പ്രതിസന്ധി വര്‍ധിപ്പിച്ചിച്ചിട്ടുണ്ട്.

Similar News