ദി കംപ്ലീറ്റ് ബ്രൈഡല്‍ ഫെസ്റ്റുമായി ശോഭിക വെഡ്ഡിംഗ്‌സ്

കോഴിക്കോട്: വസ്ത്ര വ്യാപാര രംഗത്ത് വിശ്വാസ്യതയുടെയും സ്‌നേഹബന്ധങ്ങളുടെയും ഇഴയടുപ്പത്തില്‍ നെയ്‌തെടുത്ത ശോഭിക വെഡ്ഡിംഗ്‌സില്‍ ബ്രൈഡല്‍ ഫെസ്റ്റിന് തുടക്കമായി. ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനവുമായാണ് അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന…

By :  Editor
Update: 2019-11-03 12:19 GMT

കോഴിക്കോട്: വസ്ത്ര വ്യാപാര രംഗത്ത് വിശ്വാസ്യതയുടെയും സ്‌നേഹബന്ധങ്ങളുടെയും ഇഴയടുപ്പത്തില്‍ നെയ്‌തെടുത്ത ശോഭിക വെഡ്ഡിംഗ്‌സില്‍ ബ്രൈഡല്‍ ഫെസ്റ്റിന് തുടക്കമായി. ഉപഭോക്താക്കള്‍ക്ക് കൈനിറയെ സമ്മാനവുമായാണ് അഞ്ച് മാസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റ് നടക്കുക. വസ്ത്ര വ്യാപാര രംഗത്ത് മലബാറില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ശോഭിക വെഡ്ഡിംഗ്‌സ് ഗുണഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച അപൂര്‍വമായ ശേഖരമാണ് ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്.

2019 നവംബർ 1 മുതൽ 2020 മാർച്ച് 31 വരെ ഫെസ്റ്റ് നീണ്ടു നിൽക്കും.ഈ കാലയളവില്‍ ശോഭിക വെഡ്ഡിംഗ്‌സിന്റെ കോഴിക്കോട്, കൊയിലാണ്ടി, കുറ്റ്യാടി ഷോറൂമുകളില്‍ നിന്ന് വെഡ്ഡിംഗ് പര്‍ച്ചേഴ്സ് ചെയ്യുമ്പോള്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 10 പേര്‍ക്ക് തികച്ചും സൗജന്യമായി വീണ്ടും അതേ തുകക്ക് പര്‍ച്ചേഴ്സ് ചെയ്യാനുള്ള സൗജന്യ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുന്നു. കൂടാതെ ഓരോ പര്‍ച്ചേഴ്സിനും ഉറപ്പായ സമ്മാനങ്ങളും ലഭിക്കും.

അഞ്ച് മാസം നീണ്ടു നിൽക്കുന്ന 'ദി കംപ്ലീറ്റ് ബ്രൈഡൽ ഫെസ്റ്റ്' കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശോഭിക ഡയറക്ടർമാരായ കല്ലിൽ ഇമ്പിച്ചി അഹമ്മദ്, പി എൻ അബ്ദുൽ ഖാദർ, കെ പി മുഹമ്മദലി, ഉസ്‌മാൻ ഫജിർ, ഫ്ലവേയ്സ് ചാനൽ കോമഡി ഉത്സവം ഫെയിം ഷാഘ്ന രാജ്, ജനറൽ മാനേജർ എൽ എം ദാവൂദ് തുടങ്ങിയവർ സംബന്ധിച്ചു.

നവംബര്‍ 1 മുതല്‍ 15 വരെ ശോഭിക വെഡ്ഡിംഗ്‌സിന്റെ കോഴിക്കോട് ഷോറൂമില്‍ പട്ടുനൂല്‍ പുഴുക്കളില്‍ നിന്നും പട്ടുവസ്ത്രങ്ങളാക്കി മാറ്റുന്നത് നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള അപൂര്‍വ അവസരവും ഒരുക്കിയിരിക്കുന്നു. കൂടാതെ എല്ലാ വെഡ്ഡിംഗ് പര്‍ച്ചേഴ്സിനും വെഡ്ഡിംഗ് മാളിലെ ശോഭിക ഗോള്‍ഡ് ആന്റ് ഡയമണ്ട്, ജി ഡി എസ് ഷൂമാര്‍ട്ട്, ലവ്‌ലി ക്യൂന്‍ ഡിസൈനര്‍ സ്റ്റുഡിയോ, മോം ആന്റ് മീ ബ്യൂട്ടി ലോഞ്ച്, ആരാ ജ്വല്‍സ്, ജ്യൂസ് ക്ലബ്, ചോക്കോ ഹട്‌സ്, സിഗ് സാഗ് ഇലെക്‌സ്, ടോപ് ടോയ്സ്, ഫണ്‍ ക്ലബ്, സെല്ല ഫാഷന്‍, ഐ ടി ഗ്യാലറി ആന്റ് റെട്രോ മൊബൈല്‍ തുടങ്ങിയ കൗണ്ടറുകളില്‍ നിന്നും ഉത്സവകാല ഓഫറില്‍ പര്‍ച്ചേഴ്സ് നടത്താം.

Sreejith Sreedharan

Tags:    

Similar News