അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ വളരെ വ്യക്തമാണെന്ന് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍
കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ വളരെ വ്യക്തമാണെന്ന് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍. അതേസമയം, ഇടതു ചരിത്രകാരന്മാര്‍ അയോധ്യയിലെ തര്‍ക്ക ഭൂമിയെക്കുറിച്ചും തര്‍ക്ക മന്ദിരത്തെക്കുറിച്ചുമുള്ള വാസ്തവങ്ങള്‍ മറച്ചുവെച്ചു. ഇവര്‍…
കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ വളരെ വ്യക്തമാണെന്ന് ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍. അതേസമയം, ഇടതു ചരിത്രകാരന്മാര്‍ അയോധ്യയിലെ തര്‍ക്ക ഭൂമിയെക്കുറിച്ചും തര്‍ക്ക മന്ദിരത്തെക്കുറിച്ചുമുള്ള വാസ്തവങ്ങള്‍ മറച്ചുവെച്ചു. ഇവര്‍ സത്യത്തോട് മുഖം തിരിച്ചു നിന്നുവെന്ന് എം.ജി.എസ് വിമര്‍ശിച്ചു. അയോധ്യയില്‍ ക്ഷേത്രം ഉണ്ടായതിന്റെ തെളിവുകളാണ് അവിടെ നിന്നും ഗവേഷണ ഫലമായി ലഭിച്ച അവശിഷ്ടങ്ങള്‍. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും തര്‍ക്ക മന്ദിരം സംബന്ധിച്ച കോടതി വിധിയെ സമചിത്തതയോടെ സമീപിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അയോധ്യയില്‍ പര്യവേഷണം നടന്നത് സത്യസന്ധമായി തന്നെയാണ്. രാമ ജന്മ ഭൂമിയെക്കുറിച്ചു തര്‍ക്കങ്ങള്‍ നിലനിന്നതിനാലാണ് ഖനനം നടന്നത്. ഇവിടെ നിന്നും ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എം.ജി.എസ് വ്യകതമാക്കി.