സാഹചര്യങ്ങള്‍ക്കനുസരിച്ച് അവലോകനങ്ങളും മാറ്റുന്നതാണ് യഥാര്‍ഥ മാര്‍ക്‌സിസം: യെച്ചൂരി

ന്യൂഡല്‍ഹി ; സാഹചര്യങ്ങള്‍ക്കനുസരിച്ച് അവലോകനങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കമ്മ്യൂണിസം തകര്‍ന്നു പോകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. റഷ്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കിടയാക്കിയതും ഇതാണെന്ന് യച്ചൂരി…

By :  Editor
Update: 2018-05-11 02:09 GMT

ന്യൂഡല്‍ഹി ; സാഹചര്യങ്ങള്‍ക്കനുസരിച്ച് അവലോകനങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കമ്മ്യൂണിസം തകര്‍ന്നു പോകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. റഷ്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കിടയാക്കിയതും ഇതാണെന്ന് യച്ചൂരി ചൂണ്ടികാട്ടി.

ഇന്ത്യയിലും ഏഷ്യയിലും മാക്‌സിസത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ സൊസൈറ്റി ഫോര്‍ പോളിസി സ്റ്റഡീസ് സംഘടിപ്പിച്ച സംവാദത്തിലാണ് പാര്‍ട്ടി നേരിട്ട തോല്‍വികളെ കുറിച്ച് പ്രതികരിച്ചത്.

സാഹചര്യങ്ങള്‍ക്കനുസരിച്ച് അവലോകനങ്ങളും മാറ്റുന്നതാണ് യഥാര്‍ഥ മാര്‍ക്‌സിസം.ജനാധിപത്യത്തില്‍ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കും. അത്തരത്തില്‍ മാറ്റം ആഗ്രഹിച്ചതിനാലാണ് ബംഗാളിലും തൃപുരയിലും ഭരണം നഷ്ടമായതെന്നും യച്ചൂരി പറഞ്ഞു

Tags:    

Similar News