കൊതിയൂറും മത്തി അച്ചാര്‍
നമ്മള്‍ മലയാളികള്‍ക്ക് അച്ചാറിനോടുള്ള താല്പര്യം ഒന്ന് വേറെ തന്നെയാണ്. എത്ര കറികള്‍ ഉണ്ടെങ്കിലും ലേശം അച്ചാറു കൂടി ഉണ്ടെങ്കിലെ നമ്മുക്ക് ഒരു തൃപ്തി കിട്ടു. അച്ചാറില്‍ പാരമ്പര്യ…
;നമ്മള്‍ മലയാളികള്‍ക്ക് അച്ചാറിനോടുള്ള താല്പര്യം ഒന്ന് വേറെ തന്നെയാണ്. എത്ര കറികള്‍ ഉണ്ടെങ്കിലും ലേശം അച്ചാറു കൂടി ഉണ്ടെങ്കിലെ നമ്മുക്ക് ഒരു തൃപ്തി കിട്ടു. അച്ചാറില്‍ പാരമ്പര്യ രുചിക്കൊപ്പം പുതുരുചികളും ഏറെ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞു. മാങ്ങയും ഇറച്ചിയും മീനും എല്ലാം കൊണ്ടും അച്ചാര്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ മത്തി അച്ചാര്‍ പരീക്ഷിച്ചിട്ടുണ്ടോ.
ചേരുവകള്‍
1. മത്തി-15 എണ്ണം
2. വെളുത്തുള്ളി-100 ഗ്രാം
3. ഇഞ്ചി-100 ഗ്രാം
4. ഉലുവ-1/2 ടീസ്പൂണ്‍
5. മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
6. കായപ്പൊടി -1/2 ടീസ്പൂണ്‍
7. മഞ്ഞള്‍പ്പൊടി -1/2 ടീസ്പൂണ്‍
8. കടുക് -1 ടേബിള്‍സ്പൂണ്‍
9. പച്ചമുളക് ചെറുതായി അരിഞ്ഞത് -5 എണ്ണം
10. കറിവേപ്പില - 2 തണ്ട്
11. നല്ലെണ്ണ -100 ഗ്രാം
12. വിനാഗിരി-1/2 കപ്പ്
13. ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം
മത്തി വെട്ടി വൃത്തിയായി കഴുകി ചെറിയ കഷണങ്ങളാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടിവയ്ക്കുക. രണ്ടാമത്തെ ചേരുവ നല്ലപോലെ അരയ്ക്കുക. ചുവടുകട്ടിയുള്ള ചീനച്ചട്ടിയില്‍ നല്ലെണ്ണയൊഴിച്ച് മത്തി വറുത്തുകോരുക. അതേ എണ്ണയില്‍ അരപ്പ് മൂപ്പിക്കുക. ബാക്കി എണ്ണ മറ്റൊരു ചീനച്ചട്ടിയിലൊഴിച്ച് കടുകുപൊട്ടിച്ച് പച്ചമുളകും കറിവേപ്പിലയും മൂപ്പിച്ച് അരപ്പില്‍ ചേര്‍ക്കുക. അരപ്പ് നല്ലതുപോലെ മൂത്തുവരുമ്പോള്‍ വിനാഗിരിയും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. ഇതില്‍ മത്തിചേര്‍ത്ത് ഇളക്കി വാങ്ങുക.