പൗരത്വ ബിൽ: അസം മുഖ്യമന്ത്രിയുടെ വീടിന് നേരെ കല്ലേറ്, സൈന്യം രംഗത്ത്

ദേശീയ പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം പടരുന്നു. പ്രതിഷേധ പ്രകടനങ്ങളിൽ വ്യാപക അക്രമവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് ​ഗുവാഹത്തിയിലും ദിബ്രു​ഗഡിലും അനിശ്ചിത കാല നിരോധനാജ്ഞ…

By :  Editor
Update: 2019-12-12 00:44 GMT

ദേശീയ പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം പടരുന്നു. പ്രതിഷേധ പ്രകടനങ്ങളിൽ വ്യാപക അക്രമവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് ​ഗുവാഹത്തിയിലും ദിബ്രു​ഗഡിലും അനിശ്ചിത കാല നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബില്ലിനെതിരെ അസമിൽ വിഘടനവാദി സംഘടനയായ ഉൾഫ ബന്ദിന് ആഹ്വാനം നൽകിയിട്ടുണ്ട്. പ്രതിഷേധക്കാർ അസം മുഖ്യമന്ത്രി സർബാനന്ദ് സോണോവാളിന്‍റെയും കേന്ദ്രമന്ത്രി രാമേശ്വർ തേലിയുടെയും വീടിന് നേരെ ആക്രമണമുണ്ടായി.

തെരുവിലിറങ്ങിയ ജനക്കൂട്ടം പലയിടത്തും സുരക്ഷാസേനയുമായി ഏറ്റുമുട്ടി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിരോധനാജ്ഞ സർക്കാർ അനിശ്ചിതകാലത്തേക്കു നീട്ടി. പത്തുജില്ലകളിലെ ഇന്‍റർനെറ്റ്, വാർത്താവിതരണ സംവിധാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. അക്രമത്തിന് ഇടയാക്കുന്ന റിപ്പോർട്ടുകൾ നൽകരുതെന്ന് കേന്ദ്രസർക്കാർ മാധ്യമങ്ങൾക്ക് നിർദേശം നൽകി.

Similar News