പൗരത്വ ബില്ലിനെതിരെ പ്രതിഷേധം: അസമിലെ രണ്ട് നഗരങ്ങളിൽ കർഫ്യൂവിൽ ഇളവ്

അസമിലെ രണ്ട് നഗരങ്ങളിൽ കർഫ്യൂവിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ ഇളവ്. ഗോഹട്ടിയിലും ദിബ്രുഗഡിലുമാണ് ഇവളവ് പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങള്‍ കുറഞ്ഞതോടെയാണ് ഇവിടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ…

By :  Editor
Update: 2019-12-13 01:55 GMT

അസമിലെ രണ്ട് നഗരങ്ങളിൽ കർഫ്യൂവിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ ഇളവ്. ഗോഹട്ടിയിലും ദിബ്രുഗഡിലുമാണ് ഇവളവ് പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങള്‍ കുറഞ്ഞതോടെയാണ് ഇവിടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അസമിൽ ഇന്നലെ കർഫ്യൂ ലംഘിച്ച് ആയിരങ്ങൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. രാത്രി അസം ഹാൻഡ്‌ലൂം വകുപ്പ് മന്ത്രി രഞ്ജിത് ദത്തയുടെ വീടിന് നേരെയും ആക്രമണം നടന്നു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും പ്രതിഷേധം തുടരുകയാണ്. അസമിലും മേഘാലയിലും ത്രിപുരയിലും അതിശക്തമായ പ്രതിഷേധങ്ങളാണ് ഇന്നലെ നടന്നത്. അസമിൽ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെയ്പ്പില്‍ മൂന്നു പേർ ഇന്നലെ മരിച്ചിരുന്നു.

Similar News