കര്‍ഫ്യൂ ലംഘിച്ച്‌ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം : ബിനോയ്‌ വിശ്വം കസ്റ്റഡിയില്‍

മംഗളൂരു : ബിനോയ്‌ വിശ്വം മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയില്‍. കര്‍ഫ്യൂ ലംഘിച്ച്‌ നഗരത്തില്‍ പ്രതിഷേധിക്കാനൊരുങ്ങവേയാണ് ബിനോയ്‌ വിശ്വം എംപിയുള്‍പ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സി​പി​ഐ ക​ര്‍​ണാ​ട​ക…

By :  Editor
Update: 2019-12-21 01:58 GMT

മംഗളൂരു : ബിനോയ്‌ വിശ്വം മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയില്‍. കര്‍ഫ്യൂ ലംഘിച്ച്‌ നഗരത്തില്‍ പ്രതിഷേധിക്കാനൊരുങ്ങവേയാണ് ബിനോയ്‌ വിശ്വം എംപിയുള്‍പ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സി​പി​ഐ ക​ര്‍​ണാ​ട​ക സം​സ്ഥാ​ന സെ​ക്ര​ട്ട​റി സാ​ത്തി സു​ന്ദ​രേ​ഷും ഉള്‍പ്പെടുന്നു. സി​പി​ഐ നേ​തൃ​ത്വ​ത്തി​ല്‍ ലാ​ല്‍​ബാ​ഗി​ലാ​യിരുന്നു പ്ര​തി​ഷേ​ധ ന​ട​ത്തി​യ​ത്‌. ​ഇതിന് പോലീസ് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. വി​ല​ക്ക്‌ മ​റി​ക​ട​ന്ന് പ്രതിഷേധിച്ചതോടെ നേ​താ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടുക്കുകയായിരുന്നു.

Similar News