അബ്ദുറഹ്മാൻ പുറ്റേക്കാടിന്റെ പേരിലുള്ള കവിതാ പുരസ്കാരം ശ്രീജിത്ത് അരിയല്ലൂരിന്റ 'എർളാടൻ' എന്ന കവിതാ സമാഹാരത്തിന്
കവിയും അദ്ധ്യാപകനുമായിരുന്ന അബ്ദുറഹ്മാൻ പുറ്റേക്കാടിന്റെ പേരിലുള്ള കവിതാ പുരസ്കാരം ശ്രീജിത്ത് അരിയല്ലൂരിന്റ 'എർളാടൻ' എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു.ആസാം പണിക്കാർ,അയൽവീട്ടിലെ ആങ്കുട്ടി,ആവിഷ്കാരം,അമ്പിളിക്ക് ടാറ്റാ കൊടുക്കുന്ന കുട്ടികൾ,തലശ്ശേരി,പോലെ,കുളം തുടങ്ങിയ…
കവിയും അദ്ധ്യാപകനുമായിരുന്ന അബ്ദുറഹ്മാൻ പുറ്റേക്കാടിന്റെ പേരിലുള്ള കവിതാ പുരസ്കാരം ശ്രീജിത്ത് അരിയല്ലൂരിന്റ 'എർളാടൻ' എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു.ആസാം പണിക്കാർ,അയൽവീട്ടിലെ ആങ്കുട്ടി,ആവിഷ്കാരം,അമ്പിളിക്ക് ടാറ്റാ കൊടുക്കുന്ന കുട്ടികൾ,തലശ്ശേരി,പോലെ,കുളം തുടങ്ങിയ കവിതകൾ ഈ സമാഹാരത്തിൽ ഉണ്ട്. മലപ്പുറം ജില്ലയിലെ അരിയല്ലൂർ സ്വദേശിയാണ്ശ്രീജിത്ത്.
കവി,പ്രഭാഷകൻ,ചിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്.പുസ്തക പ്രസാധന സംരംഭമായ ഫ്രീഡം ബുക്സിൽ ജോലി ചെയ്യുന്നു.'സെക്കിൾ ചവിട്ടുന്ന പെൺകുട്ടി','സെക്കൻഡ് ഷോ',മാസാമാറിച്ചെടിയുടെ ഇലകൾ'സമദ് ഏലപ്പ ഇ൦ഗ്‌ളീഷിലേക്ക് തർജ്ജമ ചെയ്ത'വൺ ഹൺഡ്രഡ് പോയംസ് ഓഫ് ശ്രീജിത്ത് അരിയല്ലൂർ' എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിട്ടുണ്ട്. ആശാൻ യുവകവി പുരസ്കാരം,
സഹൃദയവേദി പി.ടി ലാസർ സ്മാരക കവിതാ പുരസ്കാരം,കെ.പി കായലാട് സ്മാരക കവിതാ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.