കോട്ടക്കൽ കുഴല്‍പ്പണവേട്ട: താനൂര്‍ സ്വദേശി തിരൂരിൽ പിടിയിലായി

മലപ്പുറം : കോട്ടയ്ക്കല്‍ വലിയപറമ്പില്‍ മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണവുമായി പോവുകയായിരുന്ന ഒട്ടോ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍.താനൂര്‍ താഹാ ബീച്ച് സ്വദേശി…

By :  Editor
Update: 2020-02-18 04:14 GMT

മലപ്പുറം : കോട്ടയ്ക്കല്‍ വലിയപറമ്പില്‍ മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണവുമായി പോവുകയായിരുന്ന ഒട്ടോ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍.താനൂര്‍ താഹാ ബീച്ച് സ്വദേശി കോളിക്കലത്ത് വീട്ടില്‍ കെ.കെ. ഇസ്ഹാഖ് (29)ആണ് പോലീസിന്റെ പിടിയിലായത്.കോട്ടയ്ക്കല്‍ സിഐ.യൂസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

ഫെബ്രുവരി 13-ന് രാവിലെ വലിയപറമ്പില്‍ മറിഞ്ഞ ഒട്ടോറിക്ഷയില്‍നിന്ന് മൂന്നേകാല്‍കോടി രൂപ നാട്ടുകാര്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കുഴല്‍പ്പണവുമായി പോവുകയായിരുന്ന ഓട്ടോ പിന്നാലെയെത്തിയ ക്വട്ടേഷന്‍സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നുവെന്ന് പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

കെ.കെ. ഇസ്ഹാഖ്ന്റെ പേരില്‍ താനൂര്‍, കൊണ്ടോട്ടി, വേങ്ങര പോലീസ് സ്റ്റേഷനുകളില്‍ സമാനമായ നിരവധി കേസുകളുണ്ട്.ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. താനൂര്‍ വളപ്പില്‍ പുരയ്ക്കല്‍ ഷെഫീഖ്(28) കോയാമുവിന്റെ പുരയ്ക്കല്‍ ഇസ്മയില്‍(25) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇനി അഞ്ചുപ്രതികള്‍ അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. ഷാജു, സജി അലക്സാണ്ടര്‍, സുരാജ്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News