ഇന്ത്യാ സന്ദര്‍ശനത്തിനിടെ വ്യാപാര കരാറില്‍ ഒപ്പിടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അടുത്താഴ്ചത്തെ ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രധാന ഉഭയക്ഷി കരാറുകള്‍ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുമായുള്ള വലിയ കരാര്‍ ഇപ്പോഴില്ലെന്നും നവംബറില്‍ നടക്കുന്ന പ്രസിഡന്റ്…

By :  Editor
Update: 2020-02-18 23:14 GMT

വാഷിംഗ്ടണ്‍: അടുത്താഴ്ചത്തെ ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രധാന ഉഭയക്ഷി കരാറുകള്‍ ഉണ്ടാവില്ലെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുമായുള്ള വലിയ കരാര്‍ ഇപ്പോഴില്ലെന്നും നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നേ ഇത് നടക്കുമോ എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് (പ്രാദേശിക സമയം)മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

'ഇന്ത്യയുമായി വലിയ വ്യാപാര ഇടപാട് ഉണ്ടാകും. തിരഞ്ഞെടുപ്പിന് മുന്നേ ഇത് നടക്കുമോ എന്ന് എനിക്കറിയില്ല' ഇന്ത്യയുമായി വ്യാപാര കരാര്‍ ഉണ്ടാകുമോയെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ട്രംപ്. ഫെബ്രുവരി 24, 25 തീയതികളില്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കും.
അതേസമയം തങ്ങളെ ഇന്ത്യ നന്നായി പരിഗണിക്കുന്നില്ലെന്ന് ട്രംപ് ആരോപിച്ചു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.

Tags:    

Similar News