കോവിഡ് -19: സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും തൊഴിൽ കേന്ദ്രങ്ങളുടെ പ്രവർത്തനം അനിശ്ചിത മായി നിർത്തിവെക്കാൻ സൗദി അറേബ്യ തീരുമാനിച്ചു
റിയാദ് : കൊറോണാ വ്യാപന ഭീഷണി ശമനില്ലാതെ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും തൊഴിൽ കേന്ദ്രങ്ങളുടെ പ്രവർത്തനം അനിശ്ചിത മായി നിർത്തിവെക്കാൻ സൗദി അറേബ്യ…
റിയാദ് : കൊറോണാ വ്യാപന ഭീഷണി ശമനില്ലാതെ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും തൊഴിൽ കേന്ദ്രങ്ങളുടെ പ്രവർത്തനം അനിശ്ചിത മായി നിർത്തിവെക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. അപ്രകാരം, ആഭ്യന്തര – വിദേശ വ്യോമ യാന സർവീസുകളും ട്രെയിൻ, ബസ്, ടാക്സി സർവീസുകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കില്ല. സൗദി ആഭ്യന്തര മന്ത്രാലയം ആണ് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
ഇത് സംബന്ധിച്ച് രണ്ടാഴ്ച്ച മുമ്പു മുതൽ പലപ്പോഴായി ഉണ്ടായ പ്രഖ്യാപനങ്ങളും തീരുമാന ങ്ങളു മനുസരിച്ച് സാധാരണ ജീവിതം അടുത്ത ദിവസങ്ങളിലായി പുനഃസ്ഥാപിക്കാനിരിക്കെ യാണ് സാഹ ചര്യത്തിന്റെ തേട്ടമനുസരിച്ചുള്ള സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനം. വൈറസ് വ്യാപ നം തടയുന്നതിനായി സൗദി ഭരണകൂടം നടപ്പാക്കി കൊണ്ടിരിക്കുന്ന ആസൂത്രി തവും പ്രശംസനീയ വുമായ നടപടികളുടെ തുടർച്ചയാണ് ഓഫീസുകൾ ഇനിയൊരറിയിപ്പുണ്ടാ കുന്നത് വരെ നിർത്തിവെച്ചതായി ശനിയാഴ്ച വൈകീട്ട് ഉണ്ടായ പുതിയ പ്രഖ്യാപനം.
പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യസുരക്ഷ ലക്‌ഷ്യം വെച്ചു കൊണ്ടുള്ള പ്രതി രോധ, മുൻകരുതൽ നടപടികൾ നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സമിതിക ളുടെ നിർദേശങ്ങൾ കൂടി മുൻ നിർത്തിയുള്ളതാണ്. ഓഫീസ്, ഗതാഗതം തുടങ്ങിയ ഓരോ വിഭാഗ ത്തിലും മുൻ തീരുമാനപ്രകാരമുള്ള ഒഴിവൊഴിവുകളും വിടുതലുകളും പുതിയ തീരുമാനത്തിലും ബാധകമാണ്.
Report : വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ