ലോക്ക്ഡൗണിനെ തുടര്‍ന്ന് ആരോഗ്യ, വാഹന ഇന്‍ഷ്വറന്‍സുകളുടെ കാലാവധി നീ​ട്ടി

ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് ആരോഗ്യ, വാഹന ഇന്‍ഷ്വറന്‍സുകളുടെ കാലാവധി നീട്ടുന്നു. പുതിയ തീരുമാനമനുസരിച്ച്‌ മാര്‍ച്ച്‌ 25നും ഏപ്രില്‍ 14നും…

By :  Editor
Update: 2020-04-02 21:09 GMT

ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് ആരോഗ്യ, വാഹന ഇന്‍ഷ്വറന്‍സുകളുടെ കാലാവധി നീട്ടുന്നു.

പുതിയ തീരുമാനമനുസരിച്ച്‌ മാര്‍ച്ച്‌ 25നും ഏപ്രില്‍ 14നും ഇടയില്‍ പുതുക്കേണ്ട ആരോഗ്യ, വാഹന ഇന്‍ഷ്വറന്‍സുകളുടെ കാലാവധി ഏപ്രില്‍ 21 വരെ നീട്ടിയിരിക്കുകയാണ്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വാഹന രജിസ്ട്രേഷന്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ പുതുക്കേണ്ട തീയതിയും നേരത്തെ നീട്ടിയിരുന്നു. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.

Similar News