സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമ്പോളും തിരിച്ചുകിട്ടുന്നത് അത്ര നല്ല അനുഭവങ്ങള്‍ അല്ല ; ബിസ്മി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍, വി.എ. അജ്മൽ
Sreejith Sreedharan പ്രളയ കാലത്തടക്കം ഏറെ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച തങ്ങള്‍ക്ക് പലപ്പോഴും തിരിച്ചുകിട്ടുന്നത് അത്ര നല്ല അനുഭവങ്ങള്‍ അല്ലെന്ന ദുഃഖമാണ് ബിസ്മി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍,…
Sreejith Sreedharan
പ്രളയ കാലത്തടക്കം ഏറെ സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച തങ്ങള്‍ക്ക് പലപ്പോഴും തിരിച്ചുകിട്ടുന്നത് അത്ര നല്ല അനുഭവങ്ങള്‍ അല്ലെന്ന ദുഃഖമാണ് ബിസ്മി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍, വി.എ. അജ്മലിന് ആദ്യം പറയാനുള്ളത്.
ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്ന സമയത്തും കുടുംബത്തോടൊപ്പം കഴിയാന്‍ കിട്ടിയ അപൂര്‍വ അവസരം ആസ്വദിക്കുന്നുണ്ട്. സ്വസ്ഥമായി കുടുംബത്തൊപ്പമിരുന്നത് ആദ്യമാണെന്ന് പറയാം. വ്യായാമവും ഒക്കെയായി സുഖമായി പോകുന്നു. ഇതിനിടയിലാണ് ഔട്ട് ലെറ്റുകളില്‍നിന്ന് കേള്‍ക്കുന്ന ദുരനുഭവങ്ങള്‍. അത് സ്വസ്ഥത കെടുത്തുന്നുമുണ്ട്.
ദുരിത കാലത്ത് ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കുന്നവരെ മടിയില്ലാതെ സഹായിക്കാന്‍ ഞങ്ങൾ തയ്യാറാവുമ്പോൾ ഇത്തരം പെരുമാറ്റങ്ങള്‍ സ്വാഭാവികമായും വേദനയുളവാക്കും. ബിസ്മി ഗ്രൂപ്പിന്റെ ഇലക്ട്രോണിക് വ്യാപാരം പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ് . ഫുഡ് റീെട്ടയില്‍ ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് പ്രോേട്ടാക്കോള്‍ പാലിച്ചാണ് പ്രവര്‍ത്തനം. സമൂഹ അടുക്കളയി ലക്കടക്കം സ്വന്തമായും അസോസിയേഷന് വഴിയുമൊക്കെ സാധനങ്ങള്‍ എത്തിക്കുന്നുമുണ്ട്. സർക്കാർ എല്ലാ ദിവസവും സ്റ്റോക്ക് കണക്കെടുക്കുകയും അത് വിലയിരുത്തുന്നുമുണ്ട് എന്നാൽ ചില ഔട്ട്ലെറ്റുകളിൽ ഉദ്യോഗസ്ഥര്‍ എത്തി അമിത വില, പൂഴ്ത്തിവെപ്പ് തുടങ്ങിയവ ആരോപിച്ച് പലപ്പോഴും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പല ഗുണനിലവാരത്തിലുള്ള സാധനങ്ങള്‍ക്ക് പല വിലയായിരിക്കുമെന്ന സാമാന്യ ബോധം പോലുമില്ലാതെയാണ്
ചിലരുടെ പെരുമാറ്റം. ഈ അനിശ്ചിതാവസ്ഥയിലും സൂപ്പർമാർക്കറ്റുകളിൽ ജോലിക്കു തയ്യാറായി വരുന്ന സ്റ്റാഫുകളുടെ മനോവീര്യം തകര്‍ക്കുന്നതാണെന്ന് പറയാതെ വയ്യ എന്നും അദ്ദേഹം പറയുന്നു.
കൂടാതെ പ്രവര്‍ത്തിക്കാത്ത കടകള്‍ക്ക് വാടക ഇളവ് നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവശ്യസാധന പട്ടികയില്‍ വരുന്ന സൂപ്പര്‍മാര്‍ക്കറ്റുകളൊക്കെ തുറക്കുന്നുണ്ടെങ്കിലം കച്ചവടം പരിമിതമാണ്. ബിസ്മിയിൽ തന്നെ ജീവനക്കാരുടെ ഒരുമയും കഠിനപ്രയത്നവും കൊണ്ടാണ് സർവീസ് നടന്നു പോകുന്നത്.
ഏറ്റവും ലാഭം കുറവുള്ള സാധനങ്ങള്‍ക്കാണ് ഇപ്പോള്‍ ചെലവ് കൂടുതല്‍. ആ യാഥാര്‍ഥ്യവും മനസ്സിലാക്കണം. ഈ പ്രതിസന്ധികള്‍ മറികടന്ന് ലോകത്തിനും നമുക്കും മുന്നോട്ടു പോകേണ്ടതുണ്ട്. അതിന് എല്ലാവര്‍ക്കുമൊപ്പം തങ്ങള്‍ക്കും പിന്തുണയും സഹായവും ആവശ്യമാണ്. അതിനാല്‍, വാടക ഇളവ്, ബാങ്കുകളില്‍ നിന്നുള്ള ഇളവ്, ജി.എസ്.ടി അടക്കുന്നതിലെ സാവകാശം തുടങ്ങിയവ കിട്ടിയാലേ പിടിച്ചു നില്‍ക്കാനും മുന്നോട്ടുപോകാനും കഴിയൂ എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർക്കുന്നു.