മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി വ്യാഴാഴ്​ച വീട്ടിലേക്കു മടങ്ങും

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി വ്യാഴാഴ്​ച വീട്ടിലേക്കു മടങ്ങും. തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിയാണ് രോഗമുക്തി നേടിയത്. രാവിലെ 10ന്​ മഞ്ചേരി…

By :  Editor
Update: 2020-04-08 13:12 GMT

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി വ്യാഴാഴ്​ച വീട്ടിലേക്കു മടങ്ങും. തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിയാണ് രോഗമുക്തി നേടിയത്. രാവിലെ 10ന്​ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യും.മാര്‍ച്ച്‌ 28നാണ് ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച്‌ 21ന് ദുബൈയില്‍ നിന്നാണ് ഇയാള്‍ എത്തിയത്.കഴിഞ്ഞദിവസം വണ്ടൂര്‍ സ്വദേശി രോഗം ഭേദമായി ആശുപത്രിയില്‍നിന്ന്​ മടങ്ങിയിരുന്നു.

Tags:    

Similar News