നിരത്തുകളിലെ ഭരണം തിരിച്ചു പിടിക്കാനായി ജാവ 350 വരുന്നു

ഇന്ത്യന്‍ നിരത്തുകളെ അടക്കി ഭരിച്ച ജാവ ബൈക്കുകള്‍ മഹീന്ദ്രയിലൂടെ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. ആദ്യത്തെ അതിഥിയായ ജാവ 350 അടുത്ത വര്‍ഷം തുടക്കത്തോടെ വിപണിയിലെത്തുമെന്നാണ് വിവരം. ചുവന്ന നിറവും…

By :  Editor
Update: 2018-05-14 05:28 GMT

ഇന്ത്യന്‍ നിരത്തുകളെ അടക്കി ഭരിച്ച ജാവ ബൈക്കുകള്‍ മഹീന്ദ്രയിലൂടെ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. ആദ്യത്തെ അതിഥിയായ ജാവ 350 അടുത്ത വര്‍ഷം തുടക്കത്തോടെ വിപണിയിലെത്തുമെന്നാണ് വിവരം.

ചുവന്ന നിറവും വട്ടത്തിലുള്ള ഹെഡ്‌ലാമ്പും മുന്‍ ഫെയറിങ്ങും കഫേറേസര്‍ ശൈലിയിലുള്ള സീറ്റും ഹാന്‍ഡിലുമെല്ലാമാണ് മുഖ്യ ആകര്‍ഷണം. ജാവ 397 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ് ബൈക്കിന്. 6500 ആര്‍പിഎമ്മില്‍ 27.7 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 30.6 ബിഎച്ച്പി പവറും നല്‍കും.

171 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം, അതായത് ജാവ 350 OHCയെക്കാള്‍ 11 കിലോഗ്രാം കൂടുതല്‍. 17 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

Tags:    

Similar News