ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താനൊരുങ്ങി ഓസ്ട്രേലിയ
കാന്‍ബെറ: കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ ഓസ്ട്രേലിയ. വെള്ളിയാഴ്ച ചേര്‍ന്ന് ദേശീയ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്.…
കാന്‍ബെറ: കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ ഓസ്ട്രേലിയ. വെള്ളിയാഴ്ച ചേര്‍ന്ന് ദേശീയ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു വന്നതോടെയാണ് ഇക്കാര്യം പരിഗണിക്കുന്നത്.
സാമൂഹ്യ അകലം നടപ്പിലാക്കാന്‍ മാര്‍ച്ചില്‍ ഓസ്ട്രേലിയ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരുന്നു. ഇപ്പോള്‍ ദിവസേന 20ല്‍ താഴെ മാത്രം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.