കൊറോണക്കെതിരെയുള്ള പോരാട്ടം; ഇന്ത്യന്‍ ഗവേഷകരെ അഭിനന്ദിച്ച് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: കൊറോണ മഹാമാരിക്കെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താന്‍ പരിശ്രമിക്കുന്ന ഇന്ത്യന്‍ ഗവേഷകരെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകമെമ്ബാടുമുള്ള ഗവേഷകര്‍ കൊറോണ വാക്‌സിന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇന്ത്യന്‍…
വാഷിംഗ്ടണ്‍: കൊറോണ മഹാമാരിക്കെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താന്‍ പരിശ്രമിക്കുന്ന ഇന്ത്യന്‍ ഗവേഷകരെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകമെമ്ബാടുമുള്ള ഗവേഷകര്‍ കൊറോണ വാക്‌സിന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ ഗവേഷകരെ അഭിനന്ദിച്ച് ട്രംപ് രംഗത്തെത്തിയത്.
'അമേരിക്കയില്‍ വളരെയധികം ഇന്ത്യക്കാരുണ്ട്. അവരില്‍ നമുക്കറിയാവുന്ന പലരും വാക്‌സിന്‍ വികസനത്തില്‍ പ്രവര്‍ത്തിക്കുകയാണ്. മികച്ച ശാസ്ത്രജ്ഞരും ഗവേഷകരുമാണവര്‍'. ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ ഇന്ത്യയുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. വാക്‌സിന്‍ വികസനത്തില്‍ ഇന്ത്യക്കൊപ്പം യുഎസ് സഹകരിക്കുന്ന കാര്യം കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ഈ വര്‍ഷം അവസാനത്തോടെ കൊറോണക്കെതിരായ വാക്‌സിന്‍ ലഭ്യമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
വൈറസിനെ നേരിടാന്‍ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യക്കുമൊപ്പം നില്‍ക്കുമെന്നും ട്രംപ് അറിയിച്ചു