ഒമാനില്‍ 463 പേര്‍ക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനില്‍ 463 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതില്‍ 253 പേരും വിദേശികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതര്‍ 7257 ആയി. അസുഖം സുഖപ്പെട്ടവരുടെ…

By :  Editor
Update: 2020-05-23 06:41 GMT

മസ്​കത്ത്​: ഒമാനില്‍ 463 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതില്‍ 253 പേരും വിദേശികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതര്‍ 7257 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1848 ആയി ഉയര്‍ന്നിട്ടുണ്ട്​. ചികിത്സയിലിരുന്ന രണ്ട്​ മലയാളികളടക്കം 34 പേര്‍ ഇതുവരെ മരണപ്പെട്ടു. 5375 പേരാണ്​ നിലവില്‍ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളില്‍ 347 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്​. ഇതോടെഇവിടെ കോവിഡ്​ ബാധിതര്‍ 5520 ആയി.

Similar News