മിക്‌സഡ് ഫ്രൂട്ട് വിപ്പ്

ആപ്പിള്‍, ഏത്തപ്പഴം, ഓറഞ്ച്, നാരങ്ങ -ഒരോന്നു വീതം (ചെറുകഷണങ്ങള്‍) പപ്പായ-കാല്‍ കിലോ (ചെറുകഷണങ്ങള്‍) കൈതച്ചക്ക- 1 വളയം (ചെറുകഷണങ്ങള്‍) ഡ്രൈ ഫ്രൂട്ട്‌സ് -കാല്‍ കപ്പ് (ചെറു കഷണങ്ങള്‍)…

By :  Editor
Update: 2018-05-16 03:08 GMT

ആപ്പിള്‍, ഏത്തപ്പഴം, ഓറഞ്ച്, നാരങ്ങ -ഒരോന്നു വീതം (ചെറുകഷണങ്ങള്‍)
പപ്പായ-കാല്‍ കിലോ (ചെറുകഷണങ്ങള്‍)
കൈതച്ചക്ക- 1 വളയം (ചെറുകഷണങ്ങള്‍)
ഡ്രൈ ഫ്രൂട്ട്‌സ് -കാല്‍ കപ്പ് (ചെറു കഷണങ്ങള്‍)
കണ്ടന്‍സ്ഡ് മില്‍ക്ക്- 1 ടിന്‍
ചെറിപ്പഴം-കുറച്ച്

തയ്യാറാക്കുന്ന വിധം

എല്ലാ പഴങ്ങളും ചെറുതായരിയുക. ഇതിലേക്ക് നാരങ്ങാപിഴിഞ്ഞ് ഒഴിക്കുക. ഇതില്‍ നിന്ന് മുക്കാല്‍ പങ്ക് മാറ്റിവയ്ക്കുക. മിച്ചമുള്ളത് മിക്‌സിയിലോ ബ്‌ളെന്ററിലോ ഇട്ട് നന്നായി അടിച്ച് ഒരു കപ്പ് കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് ഒന്നുകൂടി അടിച്ച് ഒരു ബൗളിലേക്ക് പകരുക. ഇതില്‍ മാറ്റിവച്ചിരിക്കുന്ന പഴങ്ങള്‍ ചേര്‍ക്കുക. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് വിളമ്പാന്‍ നേരത്ത് മാത്രംപുറത്ത് എടുക്കുക. ഐസ്‌ക്രീം ബൗളുകളിലേക്ക് പകര്‍ന്ന് മീതെ ഡ്രൈ ഫ്രൂട്ടുകള്‍ അരിഞ്ഞതിട്ട് ഓരോ ചെറിപ്പഴം മീതെയായി വച്ച് അലങ്കരിച്ച് വിളമ്പുക.

Tags:    

Similar News