കര്‍ശന നിയന്ത്രണങ്ങളോടെ സൗദിയില്‍ പള്ളികള്‍ തുറന്നു

ജിദ്ദ: കോവിഡ്​ പശ്ചാത്തലത്തില്‍ രണ്ട്​ മാസത്തിലധികമായി അടഞ്ഞുകിടന്ന സൗദി അറേബ്യയിലെ മുഴുവന്‍ പള്ളികളും തുറന്നു. ഞായറാഴ്​ച പ്രഭാത നമസ്​കാരത്തോടെയാണ്​ വിശ്വാസികള്‍ക്കായി ആരാധനാലയങ്ങളുടെ കവാടങ്ങള്‍ തുറന്നത്​. പള്ളികളില്‍ ആരോഗ്യ…

By :  Editor
Update: 2020-05-31 03:15 GMT

ജിദ്ദ: കോവിഡ്​ പശ്ചാത്തലത്തില്‍ രണ്ട്​ മാസത്തിലധികമായി അടഞ്ഞുകിടന്ന സൗദി അറേബ്യയിലെ മുഴുവന്‍ പള്ളികളും തുറന്നു. ഞായറാഴ്​ച പ്രഭാത നമസ്​കാരത്തോടെയാണ്​ വിശ്വാസികള്‍ക്കായി ആരാധനാലയങ്ങളുടെ കവാടങ്ങള്‍ തുറന്നത്​. പള്ളികളില്‍ ആരോഗ്യ സുരക്ഷ മുന്‍കരുതല്‍ ​നടപടികള്‍ യുദ്ധകാലാടിസ്​ഥാനത്തിലാണ് പൂര്‍ത്തിയാക്കിയത്​.​ രാജ്യത്തെ 98800ലധികം പള്ളികളാണ്​​ പ്രാര്‍ഥനക്കായി തുറന്നത്​. മുഴുവന്‍ പള്ളികളും അണുമുക്​തമാക്കിയും ശുചീകരിച്ചുമാണ്​ തുറന്നുകൊടുത്തിരിക്കുന്നത്​.

Similar News