വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി ഒമാനില്‍ നിന്നുള്ള നാലാം ഘട്ട സര്‍വീസുകള്‍ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി ഒമാനില്‍ നിന്നുള്ള നാലാം ഘട്ട സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലേക്ക് എട്ട്…

By :  Editor
Update: 2020-06-04 05:21 GMT

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി ഒമാനില്‍ നിന്നുള്ള നാലാം ഘട്ട സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലേക്ക് എട്ട് വിമാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ടും രണ്ടാം ഘട്ടത്തില്‍ 11ഉം മൂന്നാം ഘട്ടത്തില്‍ 15ഉം സര്‍വീസുകളാണ് ഒമാനില്‍ നിന്ന് അനുവദിച്ചിരുന്നത്. മൂന്നാം ഘട്ട സര്‍വീസുകള്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് മുന്‍ഗണനാ ക്രമത്തിലാകും യാത്രക്കാരെ തിരഞ്ഞെടുക്കുക

കേരളത്തിലേക്കുള്ള നാലാം ഘട്ട സര്‍വീസുകള്‍

ജൂണ്‍ 10: സലാല - കൊച്ചി, മസ്‌കത്ത് - കോഴിക്കോട് ജൂണ്‍ 12: മസ്‌കത്ത് - തിരുവനന്തപുരം
ജൂണ്‍ 14: മസ്‌കത്ത് - കണ്ണൂര്‍ ജൂണ്‍ 17: മസ്‌കത്ത് - കൊച്ചി
ജൂണ്‍ 18: മസ്‌കത്ത് - തിരുവനന്തപുരം ജൂണ്‍ 19: മസ്‌കത്ത് - കൊച്ചി, മസ്‌കത്ത് - കോഴിക്കോട്

Similar News