റിയാദിലെ അസീസിയ ഡിസ്ട്രിക്ടില്‍  പൈപ്പിനകത്ത് കുടുങ്ങി ആറു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

റിയാദ് : റിയാദിലെ അസീസിയ ഡിസ്ട്രിക്ടില്‍  പൈപ്പിനകത്ത് കുടുങ്ങി ആറു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.  അസീസിയ ഭാഗത്ത് ഭൂഗർഭ വെള്ള പൈപ്പിനുള്ളിൽ കുടുങ്ങിയാണ് ദുരന്തമുണ്ടായത്. ഏതു രാജ്യക്കാരാണ് മരണപെട്ടതെന്നു…

By :  Editor
Update: 2020-06-11 10:11 GMT

റിയാദ് : റിയാദിലെ അസീസിയ ഡിസ്ട്രിക്ടില്‍ പൈപ്പിനകത്ത് കുടുങ്ങി ആറു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. അസീസിയ ഭാഗത്ത് ഭൂഗർഭ വെള്ള പൈപ്പിനുള്ളിൽ കുടുങ്ങിയാണ് ദുരന്തമുണ്ടായത്. ഏതു രാജ്യക്കാരാണ് മരണപെട്ടതെന്നു വിവരമില്ല. സിവില്‍ ഡിഫന്‍സ് മരിച്ചവരെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്

400 മീറ്റർ നീളവും ഒരു മീറ്റർ മുഖ വിസ്താരവുമുള്ള പൈപ്പിനുള്ളിൽ അറ്റകുറ്റപ്പണിയെടുത്തിരുന്ന ഒരു കമ്പനിയിലെ ആറു ജീവനക്കാർക്കാണ് ജീവഹാനി ഉണ്ടായതെന്ന് സൗദി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. ആറു തൊഴിലാളികളെ കാണാതായതായി ബുധനാഴ്ച രാത്രി ഒമ്പതരക്കാണ് സിവില്‍ ഡിഫന്‍സില്‍ വിവരം ലഭിച്ചതെന്ന് റിയാദ് പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് അല്‍ഹമാദി പറഞ്ഞു

Similar News